വിവാഹത്തിന് മുമ്പ് സെക്‌സ് വേണ്ട: കോടതി

ഇത്തരത്തില്‍ കോടതിയിലെത്തിയ ഒരു കേസിന്റെ വാദത്തിനിടെയാണ് ജസ്റ്റിസ് വികെ ജെയിന്‍ സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്.
വിവാഹവാഗ്ദാനം നല്‍കുന്ന ഒരു പുരുഷനുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഒരു സ്ത്രീ തയ്യാറാവുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും സ്‌നേഹത്തിന്റെ അടിസ്ഥാനത്തിലായിരിക്കും. ഈ സമയത്ത് തന്റെ ഭാവി ഭര്‍ത്താവിനെ നിരാശപ്പെടുത്താന്‍ സ്ത്രീ ആഗ്രഹിക്കുകയുണ്ടാവില്ല. അത്തരം സന്ദര്‍ഭങ്ങളിലായിരിക്കും അവര്‍ ലൈംഗിക ബന്ധത്തിന് സമ്മതിക്കുന്നത്- കോടതി നിരീക്ഷിച്ചു.
ജാതി പരമോ മറ്റെന്തിങ്കിലും കാരണങ്ങളോ മൂലം വിവാഹം നടക്കില്ലെന്ന് തോന്നലുണ്ടെങ്കില്‍ പുരുഷന്‍ വിവാഹവാഗ്ദാനം നല്‍കാതിരിക്കുകയും വിവാഹബന്ധത്തിന് മുമ്പ് സ്ത്രീയുമായി ലൈംഗിബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുകയുമായിരിക്കും നല്ലതെന്നും കോടതി പറഞ്ഞു.
എന്നാല്‍ ലൈംഗിബന്ധത്തിലേര്‍പ്പെട്ടുകഴിഞ്ഞ് വാഗ്ദാന ലംഘനം നടത്തുകയോ നിശ്ചയിച്ച വിവാഹം വേണ്ടെന്നു വയ്ക്കുകയോ ചെയ്താല്‍ പുരുഷനെതിരെ മാനഭംഗക്കുറ്റം ആരോപിക്കാമെന്നും കോടതി പറഞ്ഞു.
മുംബൈ സ്വദേശിയായ നിഖില്‍ പ്രസാറിന്റെ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. വിവാഹനിശ്ചയം കഴിഞ്ഞ നിഖില്‍ ഭാവി വധുവുമായി ഒട്ടേറെ തവണ ഒന്നിച്ചു താമസിക്കുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് നിഖില്‍ ഈ യുവതിയെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് യുവതി സംഭവം പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.












Click it and Unblock the Notifications