വാടക ഗര്‍ഭപാത്രം: ഭാര്യാ പദം വേണമെന്ന് സ്ത്രീ

ഒരു വ്യാപാരിയുടെ കുഞ്ഞിന് ജന്മം നല്‍കിയ ഗാസിയാബാദ് സ്വദേശിനിയായ റാണിയാണ് കോടതിയെ പൊലീസനെ സമീപിച്ചിരിക്കുന്നത്. ഒരു വയസ്സായ കുഞ്ഞിനെ പിതാവിന് വിട്ടുകൊടുക്കാനും അവര്‍ വിസ്സമ്മതിച്ചു.
ഒരുലക്ഷം രൂപ നല്‍കിയാണ് വ്യാപാരി യുവതിയുടെ ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്തത്. അവരുടെ പൂര്‍ണസമ്മതത്തോടെയാണ് കരാര്‍ ഉറപ്പിച്ചതെന്നും തനിക്ക് നിയമപരമായി മറ്റൊരു ഭാര്യയുണ്ടെന്നം അതിനാല്‍ റാണിയെ ഭാര്യയാക്കാനാവില്ലെന്നും ഇയാള്‍ പറയുന്നു.
കുഞ്ഞിനും തനിക്കും സംരക്ഷണം തേടി റാണി കവിനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഗര്‍ഭപാത്രം വാടകയ്ക്കു നല്‍കല്‍ രാജ്യത്തു നിയമപരമല്ലാത്തതിനാല്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. കുഞ്ഞിനെ തല്‍ക്കാലും മാതാവിന്റെ സംരക്ഷണയില്‍ വിട്ടിരിക്കുകയാണ്.
ഗാസിയാബാദിലെ ആശുപത്രിയില്‍ വച്ചായിരുന്നു റാണിയുടെ പ്രവസം. ഇവിടത്തെ രേഖകളില്‍ റാണിയുടെ ഭര്‍ത്താവിന്റെ പേര് മദന്‍ ലാല്‍ എന്നാണ് കാണിച്ചിരിക്കുന്നത്. കുഞ്ഞിന്റെ പിതാവിന്റെ പേരുതന്നെയാണിത്.
മൂന്ന് മാസം മുമ്പ് യുവതിയെ വ്യാപാരിയും ഭാര്യയും സ്വന്തം ഭവനത്തിലേയ്ക്ക് കൊണ്ടുവന്നിരുന്നു. എന്നാല്‍ ആ സമയത്ത് തനിക്കും കുഞ്ഞിനും താമസിയ്ക്കാന്‍ പ്രത്യേകം വീട് വേണമെന്ന് റാണി ആവശ്യപ്പെട്ടിരുന്നുവത്രേ.
മുപ്പതുവയസ്സുകാരിയായ റാണി ഇപ്പോള്‍ സ്വന്തം പിതാവിനൊപ്പം ദില്ലിയില്‍ ആണ് താമസിക്കുന്നത്.












Click it and Unblock the Notifications