കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്നാര്‍: 3മന്ത്രിമാര്‍ നേതൃത്വം നല്‍കും

  • By Lakshmi
Google Oneindia Malayalam News

Munnar
തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ സമയബന്ധിതമായി നടപ്പിലാക്കുന്നതിന് നേതൃത്വം നല്‍കാന്‍ മന്ത്രിമാരായ കെ.പി രാജേന്ദ്രന്‍, കോടിയേരി ബാലകൃഷ്ണന്‍, എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവരെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.

നടപടികളുടെ പുരോഗതി യഥാസമയം മന്ത്രിസഭയെയും ഉപസമിതിയെയും ഇവര്‍ അറിയിക്കുമെന്ന് മന്ത്രിസഭായോഗത്തിനുശേഷം മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ അറിയിച്ചു.

മൂന്നാര്‍ സന്ദര്‍ശിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് മന്ത്രിസഭ ചര്‍ച്ച ചെയ്തിട്ടുണ്ട്. മൂന്നാറില്‍ ടാറ്റ അനധികൃതമായി നിര്‍മ്മിച്ചിരിക്കുന്ന ചെക്ക് ഡാമുകള്‍ പൊളിച്ചുനീക്കാനുള്ള നിയമനടപടികളുമായി മുന്നോട്ടുപോകും.

അതോടൊപ്പം അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള നടപടികളും സ്വീകരിക്കും. പാട്ടക്കരാര്‍ ലംഘനങ്ങള്‍ പരിശോധിച്ച് ഇത്തരം കരാറുകള്‍ റദ്ദാക്കുന്നതിന് നിയമസാധുത പരിശോധിക്കാന്‍ നിയമവകുപ്പിനെയും മന്ത്രിസഭ ചുമതലപ്പെടുത്തി.

1974 ലെ ലാന്‍ഡ്‌ബോര്‍ഡ് അവാര്‍ഡിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളും സ്വീകരിക്കും. മൂന്നാറില്‍ റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള അനധികൃത കൈയേറ്റങ്ങളും ഒഴിപ്പിക്കുന്നതാണ്. 1977 ജനവരി ഒന്നിന് മുമ്പുള്ള കൈവശക്കാര്‍ക്ക് പട്ടയംകൊടുക്കാനുള്ള നടപടികള്‍ ത്വരപ്പെടുത്തും.

മൂന്നാറില്‍ ഒരു ടൗണ്‍ഷിപ്പ് നിയമാനുസൃതം സ്ഥാപിക്കാനുള്ള നടപടിയും സ്വീകരിക്കും. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട ക്രിമിനല്‍കേസുകള്‍ പ്രത്യേകമായി പരിഹരിക്കുന്നതിനുവേണ്ടി ഹൈക്കോടതിയുമായി ആലോചിച്ച് ഒരു ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതി മൂന്നാറില്‍ സ്ഥാപിക്കും- മുഖ്യമന്ത്രി അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X