എസ് ശിവരാമന്‍ സിപിഎം അംഗത്വം രാജിവെച്ചു

നിലവില്‍ ഒറ്റപ്പാലം ഏരിയാ കമ്മിറ്റി അംഗവും ലക്കിടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമാണ് ശിവരാമന്‍. പാര്‍ട്ടി നല്‍കിയ രണ്ട് ബോര്‍ഡ് മെംബര്‍ സ്ഥാനങ്ങളും രാജിവയ്ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സംവരണ സീറ്റായിരുന്ന ഒറ്റപ്പാലം മണ്ഡലത്തില്‍ എംപിയായിരുന്ന കെആര്‍ നാരായണന്‍ ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് വന്ന ഉപതിരഞ്ഞെടുപ്പിലാണ് സിപിഎം സ്ഥാനാര്‍ഥിയായ എസ് ശിവരാമന്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കായിരുന്നു ശിവരാമന്റെ വിജയം.
പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളില്‍ ഒറ്റപ്പാലം സിപിഎം നിലനിര്‍ത്തിയെങ്കിലും ശിവരാമനെ പരിഗണിച്ചിരുന്നില്ല. അടുത്തകാലത്തായി പാര്‍ട്ടി വേദികളില്‍ അദ്ദേഹം സജീവമായിരുന്നില്ല.












Click it and Unblock the Notifications