കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സബ്സിഡി നീക്കി; പഞ്ചസാര വില കൂടി

  • By Lakshmi
Google Oneindia Malayalam News

Sugar
കൊച്ചി: സപ്ളൈകോ വില്‍പനശാലകളിലും മാവേലി സ്റ്റോറുകളിലും വിതരണം ചെയ്യുന്ന പഞ്ചസാരയുടെ സബ്സിഡി പിന്‍വലിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു.

ഇതോടെ പഞ്ചസാരവില 25 രൂപയില്‍ നിന്നു 39 ആയി. പൊതുവിപണിയിലും പഞ്ചസാര വില ഉയര്‍ന്നു. ലാഭം സ്റ്റോറുകളിലും മറ്റും പാക്കിങ് ചാര്‍ജടക്കം പഞ്ചസാരയ്ക്ക് 40 രൂപ നല്‍കേണ്ടിവരും.

ഇനി ഉല്‍സവകാലത്തു മാത്രമേ പഞ്ചസാരയ്ക്കു സബ്സിഡി നല്‍കുകയുള്ളു. ഓണം, ക്രിസ്മസ്, ബക്രീദ്, ദീപാവലി, റമസാന്‍ സമയത്തു മാത്രം സബ്സിഡി ഉണ്ടാകും. അതേസമയം, അരിക്കും മാവേലി ഹോട്ടലുകള്‍ക്കും ഇപ്പോള്‍ നല്‍കിവരുന്ന സബ്സിഡി തുടരാനും തീരുമാനിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചകഴിഞ്ഞാണ് സപ്ലൈകോ വില്പനശാലകളില്‍ വില വര്‍ധിപ്പിച്ചത്. റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള സബ്‌സിഡി എടുത്തുകളയുകയും ചെയ്തു. ഇപ്പോള്‍ അളവുനിയന്ത്രണമില്ലാതെ 39 രൂപ പ്രകാരം പഞ്ചസാര നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ പല വില്പനശാലകളിലും പഞ്ചസാര സ്റ്റോക്കില്ലാത്ത സ്ഥിതിയാണ്.

വന്‍ നഷ്ടം വരുത്തിയ സാഹചര്യത്തിലാണ് പഞ്ചസാരയ്ക്കുള്ള സബ്‌സിഡി പിന്‍വലിച്ചത്. ഏഴായിരം മുതല്‍ പതിനായിരം കിലോ വരെ പഞ്ചസാര പ്രതിമാസം വില്‍ക്കുന്നു്. കിലോയ്ക്ക് 15 രൂപയോളം നഷ്ടമുണ്ടായിരുന്നതായി സപ്ലൈകോ അധികൃതര്‍ പറഞ്ഞു. ഇതുപ്രകാരം ഡിസംബര്‍-ജനവരി മാസം മാത്രം 30 കോടിയോളം രൂപ നഷ്ടമുണ്ട്.

ലാഭനഷ്ടമില്ലാത്ത രീതിയില്‍ പഞ്ചസാര വില്‍ക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സപ്ലൈകോ അധികൃതര്‍ പറഞ്ഞു. പൊതുവിപണിയില്‍ 43-45 രൂപയാണ് പഞ്ചസാര വില.

മൂന്നു ദിവസത്തിനുള്ളില്‍ വിതരണശാലകളിലെ പഞ്ചസാര ക്ഷാമം തീരുമെന്നും സപ്ലൈകോ അധികൃതര്‍ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X