വംശീയാക്രമണം: പരാതി പച്ചക്കള്ളം

ആക്രമണത്തിന്റെ പേരില്‍ സ്വന്തം കാര്‍ കത്തിച്ച് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് പൊലീസ് കോടതിയെ അറിയിച്ചു. പൊലീസിന്റെ വാദത്തിന് മറുപടി നല്‍കാന്‍ ജസ്പ്രീത് അടുത്ത മാസം ഹാജരാവാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ജനുവരി എട്ടിനാണ് തനിയ്‌ക്കെതിരെ വംശീയാക്രമണമുണ്ടായി എന്ന പരാതിയുമായി ജസ്പ്രീത് പൊലീസിനെ സമീപിച്ചത്. മെല്‍ബണിലെ ഒരു തെരുവില്‍ വച്ച് ഒരു സംഘം കാറിലെത്തിയ തന്റെ മേല്‍ പെട്രോളൊഴിച്ച് കത്തിക്കാന്‍ ശ്രമിച്ചുവെന്നാണ് ജസ്പ്രീത് പൊലീസിന് നല്‍കിയ മൊഴി. പതിനഞ്ച് ശതമാനം പൊള്ളലോടെ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
നിതിന്‍ ഗാര്‍ഗ് (21) എന്ന ഇന്ത്യക്കാരന്‍ കുത്തേറ്റ് മരിച്ച് ഒരാഴ്ചയ്ക്ക് ശേഷമാണ് ജസ്പ്രീത് വംശീയാക്രമണത്തിനിരയായി എന്ന പരാതിയുമായി രംഗത്ത് വന്നത്.












Click it and Unblock the Notifications