കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ മുന്നറിയിപ്പ് തള്ളി; ഒബാമ ലാമയെ കാണും

  • By Staff
Google Oneindia Malayalam News

White House
വാഷിങ്ടണ്‍: ചൈനയുടെ മുന്നറിയിപ്പുകള്‍ വകവെയ്ക്കാതെ ടിബറ്റ് ആത്മീയ നേതാവ് ദലൈലാമയുമായി കൂടിക്കാഴ്ച നടത്താന്‍ യുഎസ് പ്രസിഡന്റ് ബരാക്ക് ഒബാമ തീരുമാനിച്ചു.

ഫെബ്രുവരിയില്‍ യുഎസ് സന്ദര്‍ശിക്കുന്ന ദലൈലാമയുമായി ഒബാമ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഒബാമയും ദലൈലാമയും തമ്മിലുള്ള കൂടിക്കാഴ്ച യുഎസ് - ചൈനബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നു ചൈന മുന്നറിയിപ്പു നല്‍കിയതിനെ തുടര്‍ന്നാണ് വൈറ്റ് ഹൗസ് അസിസ്റ്റന്റ് പ്രസ് സെക്രട്ടറി ബില്‍ ബര്‍ട്ടന്‍ ഇതു സംബന്ധിച്ചുള്ള പ്രസിഡന്റിന്റെ നിലപാട് പ്രഖ്യാപിച്ചത്.

കൂടിക്കാഴ്ചയുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം 16 മുതല്‍ 26 വരെയാണ് ദലൈലാമ യുഎസ് സന്ദര്‍ശനംനടത്തുന്നത്. ടിബറ്റിനെ ചൈനയുടെ ഭാഗമായാണ് യുഎസ് കാണുന്നത്. ടിബറ്റ് വംശജരുടെ സാംസ്‌കാരികവും മതപരവുമായ പാരമ്പര്യം സംരക്ഷിക്കണമെന്ന് യുഎസ് ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നു ബില്‍ ബര്‍ട്ടന്‍ പറഞ്ഞു.

കഴിഞ്ഞ നവംബറില്‍ ഒബാമയുടെ ചൈന സന്ദര്‍ശനത്തിനു മുന്നോടിയായി യുഎസില്‍ എത്തിയ ദലൈലാമയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്താതിരുന്നത് വന്‍ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ചൈനയുടെ പ്രീതി പിടിച്ചുപറ്റാനാണ് ദലൈലാമയെ ഒബാമ ഒഴിവാക്കിയതെന്നും പ്രതിപക്ഷം ആരോപണമുയര്‍ത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X