നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു: ഷാരൂഖ്

ഇന്ത്യക്കാരനെന്ന നിലയില്‍ എന്റെ അഭിപ്രായപ്രകടനത്തില്‍ എനിക്ക് തെല്ലും ലജ്ജയില്ല. എന്നാല്‍ ഒരു രാഷ്ട്രീയവുമില്ലാതെ വെറും നടന്‍ മാത്രമായ എന്റെ പരാമര്‍ശങ്ങള്‍ക്ക് അമിതപ്രാധാന്യം നല്‍കേണ്ടതുമില്ല-ഷാരൂഖ് പറഞ്ഞു.
ഇക്കാര്യത്തില്‍ ഖേദപ്രകടനത്തിനൊന്നും താനില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാരൂഖ് ഖേദം പ്രകടിപ്പിച്ചാലേ അദ്ദേഹത്തിന്റെ പുതിയ സിനിമയായ 'മൈ നെയിം ഈസ് ഖാന്‍' പ്രദര്‍ശിപ്പിക്കാനനുവദിക്കൂ എന്നാണ് ശിവസേനയുടെ നിലപാട്.
എന്നാല്‍ ഇക്കാര്യത്തില്‍ ശിവസേനയ്ക്ക് വഴങ്ങാന്‍ മനസ്സിലെന്നതാണ് ഷാരൂഖിന്റെ നിലപാടെന്ന് ഏറെക്കുറെ വ്യക്തമാണ്.
എല്ലാവരുടെയും രാജ്യമായ ഇന്ത്യ പുറത്തുനിന്നുള്ളവരെ എപ്പോഴും സ്വാഗതം ചെയ്യാറുണ്ടെന്നും ഇക്കാര്യത്തില്‍ ശിവസേനയുടെ നിലപാട് ജനാധിപത്യപരമല്ലെന്നും പുതിയ സിനിമയുടെ പ്രചാരണത്തിനായി ന്യൂയോര്‍ക്കിലെത്തിയ ഷാരൂഖ് പറഞ്ഞു.
ഐപിഎല്‍ ക്ലബായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഉടമയായ ഷാരൂഖ്‍ കളിക്കാരുടെ ലേലത്തിനിടെ പാകിസ്താന്‍ കളിക്കാരെ ഒഴിവാക്കിയതിനെക്കുറിച്ച് നടത്തിയ പരാമര്‍ശമാണ് ശിവസേനയെ ചൊടിപ്പിച്ചത്.
ഇതിനെത്തുടര്‍ന്ന് ഷാരൂഖിന്റെ പോസ്റ്ററുകള്‍ കത്തിച്ച ശിവസേനക്കാര്‍ മുംബൈയിലെ അദ്ദേഹത്തിന്റെ വസതിക്കുമുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി.
പാക് കളിക്കാരെ പിന്തുണയ്ക്കുന്ന ഷാരൂഖ് പാകിസ്താനിലേയ്ക്ക് പോകണമെന്ന് ശിവസേന ആവശ്യപ്പെടുകയും ചെയ്തിരുന്നു.












Click it and Unblock the Notifications