പഠനം തുടരാന്‍ കന്യകാത്വം ലേലത്തിന്

പഠനം തുടരാനായി സര്‍വകലാശാലയില്‍ വലിയൊരു തുക നല്‍കേണ്ടതുണ്ടെന്നും ഇത് ലഭ്യമാക്കാന്‍ കന്വാകത്വം വില്‍പ്പനയ്ക്ക് വയ്ക്കുക മാത്രമാണ് ഏക വഴിയെന്നും പത്തൊമ്പതുകാരി വെളിപ്പെടുത്തുന്നു.
ഏറ്റവും വലിയ തുക മുന്നോട്ടുവയ്ക്കുന്ന വ്യക്തിക്ക് തന്റെ കന്യാകത്വം നല്‍കുമെന്ന് ഹാമില്‍ട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഡീസ് ഡോട്ട് കോ ഡോട്ട് എന്‍ ഇസഡ് വെബ്‌സൈറ്റില്‍ നല്‍കിയ ലേല പരസ്യത്തില്‍ പറയുന്നു.
റിലേഷന്‍ഷിപ്പ് ഫോര്‍ സെയില്‍ എന്നാണ് പരസ്യത്തിന്റെ തലവാചകം. 45,000 യു എസ് ഡോളറിന് മുകളിലുള്ള തുകയാണ് തന്റെ ശരീരത്തിന് വില പ്രതീക്ഷിക്കുന്നതെന്നും വിദ്യാഥിനി പറഞ്ഞു.
താനിതുവരെ ആരുമായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്നും കന്യകയാണെന്നും പരസ്യത്തില്‍ അറിയിച്ചിട്ടുണ്ട്. കന്യകാത്വം ലേലം ചെയ്യുകയെന്നുള്ളത് തന്റെ മാത്രം തീരുമാനമാണെന്നും ഇത്തരത്തിലുള്ള സാമ്പത്തിക പ്രതിസന്ധികള്‍ എങ്ങനെ തരണം ചെയ്യാമെന്നതിനുള്ള ബോധവത്കരണമാണിതെന്നും പെണ്‍കുട്ടി പറയുന്നു.
മുപ്പതിനായിരം പേര്‍ കന്വാകത്വ ലേല പരസ്യം കണ്ടതായും ഇവരില്‍ 1200 പേര്‍ ലേലത്തില്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.












Click it and Unblock the Notifications