സിപിഎം അച്ചടക്ക കമ്മീഷന്‍ രൂപീകരിയ്ക്കുന്നു

കമ്മീഷന്റെ ഘടന സംബന്ധിച്ച് ചര്‍ച്ച പൂര്‍ത്തിയായായിട്ടുണ്ട്. ഫിബ്രവരി നാലു മുതല്‍ ആറു വരെ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗമാണ് ഇതിന് അന്തിമാംഗീകാരം നല്കുക. കമ്മീഷന്‍ ചെയര്‍മാനെയും അംഗങ്ങളെയും കേന്ദ്ര കമ്മിറ്റി യോഗം നിശ്ചയിക്കും.
ബ്രാഞ്ച് തലം മുതല്‍ പൊളിറ്റ് ബ്യൂറോ വരെയുള്ള എല്ലാ ഘടകങ്ങളിലുമുള്ള പാര്‍ട്ടി അംഗങ്ങളും കമ്മീഷന്റെ അന്വേഷണപരിധിയില്‍ വരും. കമ്മീഷന്‍ തെറ്റുകാരനെന്നു കണ്ടെത്തിയ അംഗത്തിന് അച്ചടക്ക നടപടികള്‍ കൈകാര്യം ചെയ്യുന്ന കണ്‍ട്രോള്‍ കമ്മീഷന്‍ മുമ്പാകെ അപ്പീല്‍ നല്കാന്‍ അര്‍ഹതയുണ്ടാവും. മതാചാരം സംബന്ധിച്ച മുന്‍ നിലപാടുകളില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലെന്ന് പിബി യോഗത്തില്‍ തീരുമാനമായി.












Click it and Unblock the Notifications