ഡാമിന്റെ നിയന്ത്രണം തമിഴ്‌നാടിന് നല്‍കാനാവില്ല

അന്തിമ വാദത്തിന്റെ രണ്ടാം ദിവസമായ ബുധനാഴ്ച കോടതിയുടെ ചോദ്യത്തിനു മറുപടിയായാണ് പുതിയ അണക്കെട്ട് സംബന്ധിച്ച് കേരളം നിലപാട് വ്യക്തമാക്കിയത്. കോടതിയില്‍ സന്നിഹിതനായിരുന്ന സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി എന്‍കെ പ്രേമചന്ദ്രനോടാലോചിച്ച ശേഷമാണ് ഹരീഷ് സാല്‍വേ ചോദ്യത്തിനുത്തരം പറഞ്ഞത്.
ഡാമിന്റെ ജലനിരപ്പ് ഉയര്‍ത്തിയാല്‍ കൂടുതല്‍ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാകുമെന്നും ഇത് ഇരു സംസ്ഥാനങ്ങള്‍ തമ്മിലുള്ള പാട്ടക്കരാറിന്റെ ലംഘനമാണെന്നും കേരളം വ്യക്തമാക്കി.
മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടു നിര്‍മിക്കുകയാണെങ്കില്‍ അതിന്റെ നിയന്ത്രണാവകാശം നല്‍കണമെന്ന് തമിഴ്‌നാട് ചൊവ്വാഴ്ച സുപ്രീം കോടതിയെ അറിയിച്ചിരുന്നു. നിയന്ത്രണാവകാശം ലഭിച്ചാല്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യം അംഗീകരിക്കുമെന്നും പുതിയ അണക്കെട്ടില്‍ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി കേരളത്തിനു നല്‍കാന്‍ തയാറാണെന്നും തമിഴ്‌നാട് കോടതിയില്‍ അറിയിച്ചു. എന്നാല്‍ തന്റെ വ്യക്തിപരമായ അഭിപ്രായം മാധ്യമങ്ങള്‍ തമിഴ്‌നാടിന്റെ നിലപാടായി ചിത്രീകരിയ്ക്കുകയായിരുന്നുവെന്ന് തമിഴ് നാടിന്റെ അഭിഭാഷകന്‍ കെ പരാശരന്‍ ബുധനാഴ്ച കോടതിയില്‍ പറഞ്ഞു.












Click it and Unblock the Notifications