ജലതര്‍ക്കമാണെങ്കില്‍ ട്രൈബ്യൂണലിന് വിടണം: കേരളം

അതേ സമയം ജലതര്‍ക്കമാണ് കേസിന് അടിസ്ഥാനമെങ്കില്‍ സുപ്രീം കോടതിയ്ക്ക് ഇതില്‍ തീര്‍പ്പ് കല്‍പ്പിയ്ക്കാനുള്ള അധികാരമില്ലെന്നും വിഷയം പ്രത്യേക ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിടണമെന്നും കേരളത്തിന് വേണ്ടി വാദിയക്കുന്ന മുതര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ കോടതിയെ ബോധിപ്പിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള ജലത്തിന്‍മേല്‍ തങ്ങള്‍ക്കവകാശമുണ്ടെന്നാണ് തമിഴ് നാടിന്റെ വാദം. അങ്ങനെ വരുമ്പോള്‍ പ്രശ്‌നം ജലതര്‍ക്കമാണെന്ന് വരുന്നു.
ഭരണഘടനയുടെ 262 -ാം വകുപ്പ് പ്രകാരം ജലതര്‍ക്കത്തിന്‍മേല്‍ തീര്‍പ്പ് കല്‍പ്പിയ്ക്കുന്നതിനുള്ള അധികാരം സുപ്രീം കോടതിയ്ക്കില്ലെന്ന് ഹരീഷ് സാല്‍വെ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications