ദില്ലി: ഇന്ധന വില വര്‍ദ്ധന ഉടനുണ്ടാവില്ലെന്ന് കേന്ദ്ര പെട്രോളിയം സെക്രട്ടറി എസ് സുന്ദരേശന്‍. അതേ സമയം രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയര്‍ന്നാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ദ്ധിപ്പിയ്ക്കാതെ ദീര്‍ഘകാലം പിടിച്ചുനില്‍ക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാചകവാതക വില സിലിണ്ടറിന് നൂറ് രൂപയും മണ്ണെണ്ണ വില ലിറ്ററിന് ആറു രൂപയും
കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പരീക്ക് സമിതി കഴിഞ്ഞ ദിവസം ശുപാര്‍ശ ചെയ്തതു സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
സമിതിയുടെ ശുപാര്‍ശകള്‍ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും എസ് സുന്ദരേശന്‍ പറഞ്ഞു.