Get Updates
Get notified of breaking news, exclusive insights, and must-see stories!

പാചകവാതകത്തിന് 100 രൂപ കൂട്ടാന്‍ ശുപാര്‍ശ

Get set to pay more for petrol, diesel
ദില്ലി: മണ്ണെണ്ണയും പാചകവാതകവും ഉള്‍പ്പെടെ എല്ലാ പെട്രോളിയം ഉത്പന്നങ്ങളുടെയും വില വര്‍ധിപ്പിയ്ക്കണമെന്ന് ഇന്ധന വിലനിര്‍ണയം സബന്ധിച്ച നയം രൂപീകരിയ്ക്കുന്നതിനായി നിയോഗിക്കപ്പെട്ട കിരിത് പരേഖ് കമ്മിറ്റി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പെട്രോള്‍, ഡീസല്‍ എന്നിവയ്ക്ക് മൂന്ന് രൂപ വീതവും മണ്ണെണ്ണയ്ക്ക് ആറും പാചകവാതകത്തിന് 100 രൂപയും കൂട്ടണമെന്നാണ് സമിതിയുടെ പ്രധാന ശുപാര്‍ശ.

ഇന്ധന വില വര്‍ദ്ധന സംബന്ധിച്ചുള്ള സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പിന്‍വലിയ്ക്കണമെന്നും അസംസ്‌കൃത എണ്ണയുടെ അന്താരാഷ്ട്ര വിലയ്ക്കനുസൃതമായി പെട്രോള്‍, ഡീസല്‍ വില നിശ്ചയിക്കാന്‍ കഴിയണമെന്നും പരേഖ് സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ആഗോള തലത്തിലെ വിലവര്‍ധയനുസരിച്ച് രാജ്യത്തും പെട്രോളിയം ഉത്പ്പനങ്ങളുടെ വില വര്‍ദ്ധിപ്പിയ്ക്കണം. എണ്ണക്കമ്പനികള്‍ ഇപ്പോള്‍ കനത്ത നഷ്ടമാണ് നേരിടുന്നതെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പൊതുമേഖലാ കമ്പനികള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ സാധിയ്ക്കുന്നില്ല. എണ്ണ വിപണിയിലെ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞ് വിപണി സ്വതന്ത്രമാക്കണമെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം.

പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഇപ്പോള്‍ത്തന്നെ പ്രതിവര്‍ഷം 4000 കോടി രൂപ നഷ്ടത്തിലാണ്. ഇവയെ കര കയറ്റണമെങ്കില്‍ എല്ലാത്തരം പെട്രോളിയം ഉല്‍പ്പന്നങ്ങളുടേയും വില വര്‍ധിപ്പിച്ചേ കഴിയൂ. റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാല്‍ ക്യാബിനറ്റ് കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ വില വര്‍ധന സംബന്ധിച്ച തീരുമാനമുണ്ടാവൂ എന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മുരളി ദിയോറ പ്രതികരിച്ചു. പെട്രോളിന് മാത്രം വില വര്‍ധിപ്പിച്ചാല്‍ മതിയെന്ന് കഴിഞ്ഞ ദിവസം മുംബൈയില്‍ ചേര്‍ന്ന എണ്ണക്കമ്പനി യോഗത്തില്‍ നര്‍ദ്ദേശമുയര്‍ന്നതായി മന്ത്രി വ്യക്തമാക്കിയിരുന്നു.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വിഷമിയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പരേഖ് സമിതിയുടെ നിര്‍ദ്ദേശം അതേപടി അംഗീകരിയ്ക്കാന്‍ സാധ്യതയില്ലെങ്കിലും പെട്രോളിയം വില വര്‍ദ്ധിപ്പിയ്ക്കണമെന്ന നിലപാടില്‍ തന്നെയാണ് പെട്രോളിയം ധനമന്ത്രാലയങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+