ഒന്നാം മാറാട് കലാപം: 16 പേര്‍ കുറ്റക്കാര്‍

തെളിവുകളുടെ അഭാവത്തില്‍ പ്രതിപ്പട്ടികയിലുണ്ടായിരുന്ന നാല് പേരെ പ്രത്യേക കോടതി ജഡ്ജി പ്രസന്നകുമാരി കുറ്റവിമുക്തരാക്കി. കേസിലെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരായിരുന്നു.
2002ല്‍ തെക്കേത്തൊടി ഷിംജിത്തിനെ വീട്ടില്‍ക്കയറി വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരിക്കുന്നത്.
ആകെ 20 പേരാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്. ഇതില്‍ എട്ടാം പ്രതി മുസ്തഫ, പത്താം പ്രതി സലീം, പതിനാറാം പ്രതി ഫൈസല്‍, പത്തൊമ്പതാം പ്രതി അന്‍സൂര്‍ എന്നിവരെയാണു വെറുതെവിട്ടത്. അന്‍സൂര്‍
രണ്ടാം മാറാട് കലാപ കേസില്‍ കണ്ണൂര്‍ ജയിലില്‍ ശിക്ഷയനുഭവിക്കുകയാണ്
വിധി പറയുന്നതിന്റെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച രാവിലെ മുതല്‍ കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള പ്രത്യേക കോടതി പരിസരത്ത് കനത്ത പോലീസ് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു.












Click it and Unblock the Notifications