അഗസ്റ്റിന്റെ മരണം: ഐജിതല അന്വേഷണം വേണം

ദുരൂഹ സാഹചര്യങ്ങളിലുള്ള അഗസ്റ്റിന്റെ മരണം കഴിവും വിശ്വാസ്യതയുമുള്ള ഉന്നത ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. അന്വേഷണത്തിന് തയ്യാറാണെന്ന് ഡിജിപി കോടതിയെ അറിയിച്ചു.
പതിനെട്ട് വര്‍ഷം മുമ്പ് സിസ്റ്റര്‍ അഭയയെ കോട്ടയത്തെ പയസ് ടെണ്‍ത് കോണ്‍വെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സമയത്ത് മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടത്തിയതും എഫ്‌ഐആര്‍ തയ്യാറാക്കിയതും വിവി അഗസ്റ്റിനാണ്. ഇപ്പോള്‍ അഭയ കേസ് അന്വേഷിക്കുന്ന എഎസ്.പി നന്ദകുമാരന്‍ നായരുടെ നേതൃത്വത്തിലുള്ള സിബിഐ സംഘം അഗസ്റ്റിനെ രണ്ടു തവണ ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു.
രണ്ടാമത്തെ ചോദ്യം ചെയ്യലിന് ശേഷം മൂന്ന് ദിവസത്തിന് ശേഷം 2008 ഡിസംബര്‍ 25നാണ് അഗസ്റ്റിനെ ആത്മഹത്യ ചെയ്തത നിലയില്‍ കണ്ടെത്തിയത്. സിബിഐയുടെ ചോദ്യം ചെയ്യല്‍ അഗസ്റ്റിനില്‍ കടുത്ത മാനസിക സമ്മര്‍ദ്ദം സൃഷ്ടിച്ചിരുന്നുവെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications