മൂന്നാര്‍ ദൗത്യത്തിനെതിരെ ടാറ്റ ഹൈക്കോടതിയില്‍

കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ലാന്റേഷനാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹര്‍ജി വെള്ളിയാഴ്ച പരിഗണിച്ചേക്കും.ഡാം പൊളിക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ടാറ്റയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ ചൊവ്വാഴ്ച മറുപടി നല്‍കിയതിന് പിന്നാലെയാണ് ടാറ്റ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
മൂന്ന് റിട്ടുകളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. 1974ലെ ലാന്‍ഡ്‌ബോര്‍ഡ് ആക്ട് അനുസരിച്ച് ടാറ്റയ്ക്ക് ലഭിച്ച പാട്ടഭൂമിയിലാണ് തടയണ നിര്‍മ്മിച്ചിരിയ്ക്കുന്നത്. ഇതിലുള്ളത് സ്വഭാവിക നീരുറവയാണ്. ഇത് തടഞ്ഞുവച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഉത്തരവിറക്കാന്‍ ജില്ലാ കലക്ടര്‍ക്ക് അധികാരമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രകൃതി സന്പത്തും ജലസ്രോതസ്സിന്റെ ഉപയോഗം സംബന്ധിച്ച് ഹൈക്കോടതിക്ക് വ്യക്തമായ നിര്‍ദ്ദേശം പുറപ്പെടുവിക്കേണ്ട ഉത്തരവാദിത്തം ഹൈക്കോടതയിക്കുണ്ട്.
സാന്റോം കോളനിയില്‍ ടാറ്റ അനധികൃതമായി നിര്‍മ്മിച്ച വൈദ്യുതി വേലി പൊളിക്കാനുള്ള ദേവികുളം സബ് കളക്ടറുടെ നോട്ടീസിനേയും ഹര്‍ജിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications