കൊച്ചിന്‍ ഹനീഫയ്ക്ക് കണ്ണീരോടെ വിട

ബുധനാഴ്ച വൈകിട്ട് അഞ്ച് മണിയ്ക്ക് ശേഷമായിരുന്നു മയ്യത്ത് നമസ്‌കാരവും കബറടക്കവും. തുടര്‍ന്ന് ചലച്ചിത്ര സംഘടനകളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് കൊച്ചിന്‍ ഹനീഫയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.
രാവിലെ പത്തുമണിയ്ക്ക് കൊച്ചിയിലെ പുല്ലേപ്പടിയിലുള്ള വസതിയിലെത്തിച്ച മൃതദേഹത്തില്‍ ചലചിത്ര, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സുഹൃത്തുക്കളും ബന്ധുക്കളും അന്തിമോപചാരം അര്‍പ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മുതല്‍ അംബേദ്കര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ആയിരങ്ങള്‍ എത്തിയിരുന്നു.
നടന്മാരായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സിദ്ധിഖ്, സാദിഖ്, കലാഭവന്‍ മണി, ലാലു അലക്‌സ്, മണിയന്‍പിള്ള രാജു, ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, സംവിധായകരായ ഫാസില്‍, ലാല്‍, സിദ്ധിഖ്, രാജസേനന്‍, ജോഷി, രണ്‍ജി പണിക്കര്‍, ബി. ഉണ്ണിക്കൃഷ്ണന്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പി ച്ചു.സംസ്ഥാന സര്‍ക്കാരിന് വേണ്ടി മന്ത്രി ജോസ് തെറ്റയില്‍ റീത്ത് സമര്‍പ്പിച്ചു. ചെന്നൈയിലെ ശ്രീരാമചന്ദ്ര മെഡിക്കല്‍ സെന്ററില്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 നായിരുന്നു അന്ത്യം.












Click it and Unblock the Notifications