ആസ്‌ത്രേലിയയില്‍ ഇന്ത്യന്‍ വംശജന്‍ അറസ്റ്റില്‍

ദക്ഷിണ മെല്‍ബണില്‍ അക്‌ലാന്‍ഡ് നഗരത്തില്‍ ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് അറസ്റ്റിനിടയാക്കിയ സംഭവം. തന്റെ ടാക്‌സിയില്‍ യാത്രചെയ്ത ശേഷം നടന്നു പോവുകയായിരുന്ന ആസ്‌ത്രേലിയക്കാരനെ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ പിന്തുടരുകയും കാറില്‍ സൂക്ഷിച്ചിരുന്ന വടികൊണ്ട് അടിക്കുകയും ആയിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ഈ യാത്രക്കാരനുമായി ടാക്‌സി ഡ്രൈവര്‍ നേരത്തെ വാക് തര്‍ക്കം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.
മര്‍ദ്ദനത്തെ തുടര്‍ന്ന് അവശനിലയിലായ യാത്രക്കാരനെ ആല്‍ഫ്രഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരുതിക്കൂട്ടി ദേഹോപദ്രവം ഏല്‍പിച്ചതിന് ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഒരുമാസത്തിനിടെ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജരായ ആറോളം ടാക്‌സി ഡ്രൈവര്‍മാര്‍ ഇവിടെ വംശീയാക്രമണത്തിന് ഇരകളായിരുന്നു. ഇതിനുള്ള തിരിച്ചടിയായാണ് പുതിയ സംഭവം വിലയിരുത്തപ്പെടുന്നത്.












Click it and Unblock the Notifications