ശിവസേനയോട് മാപ്പ് പറയില്ല ഷാരൂഖ്

ഷാരൂഖിന്റെ പുതിയ ചിത്രമായ മൈ നെയിം ഈസ് ഖാനിന്റെ മുംബൈയിലെ പ്രദര്‍ശനം തടയുമെന്ന ശിവസേന ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഷാരൂഖ് ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ വിശ്വാസ പ്രമാണത്തെ എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടേയുള്ളു. ആര്‍ക്കെതിരെയും വ്യക്തിപരമായി ഒന്നും പറഞ്ഞിട്ടില്ല. താന്‍ മൂലം ഏതെങ്കിലും ചിത്രത്തിന് എന്തെങ്കിലും പറ്റിയാല്‍ താന്‍ മാപ്പുപറയും. മുമ്പും അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷേ, ഇവിടെ എന്തിന്റെ പേരിലാണ് മാപ്പു പറയേണ്ടത്. ശിവസേനയുടെ ഭീഷണിയെക്കുറിച്ച് ലണ്ടനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്റെ പിതാവ് സ്വാതന്ത്ര്യ സമരസേനായിരുന്നുവെന്ന കാര്യവും ഷാരൂഖ് വാര്‍ത്താസമ്മേളനത്തിനിടെ പരാമര്‍ശിച്ചു.












Click it and Unblock the Notifications