കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജനീകയ സമരങ്ങളില്‍ വീഴ്ച പറ്റി: സിപിഎം

  • By Lakshmi
Google Oneindia Malayalam News

CPM Flag
ദില്ലി: ജനകീയ സമരങ്ങള്‍ ഏറ്റെടുക്കുന്നതില്‍ സിപിഎമ്മിനു വീഴ്ചപറ്റിയതായി പൊളിറ്റ്ബ്യൂറോ പരാമര്‍ശം. കൊല്‍ക്കത്തയില്‍ ചേരുന്ന കേന്ദ്രകമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാനായി സമര്‍പ്പിച്ച രേഖയിലാണു പിബിയുടെ ആത്മവിമര്‍ശനപരമായ പരാമര്‍ശമുള്ളത്.

പാര്‍ട്ടിയ്ക്ക് ഒട്ടേറെ വീഴ്ചകള്‍ പറ്റിയിട്ടുണ്ടെന്നും ഇവ പരിഹരിക്കാനുളള നീക്കങ്ങള്‍ ഉന്നത നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നും രേഖയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.

ചെന്നൈയില്‍ നടന്ന 14ാം പാര്‍ട്ടി കോണ്‍ഗ്രസിന്റേയും പ്രത്യേക പ്ലീനത്തിന്റേയും തീരുമാനം അനുസരിച്ച് അന്താരാഷ്ട്ര സാഹചര്യങ്ങള്‍ക്കനുസൃതമായി പാര്‍ട്ടി ഘടകങ്ങളില്‍ സൈദ്ധാന്തിക വിദ്യാഭ്യാസം നടപ്പിലാക്കേണ്ടതിന്റെ ചുമതല പി.ബിക്കാണ്. ഇക്കാര്യത്തില്‍ പിബി പിന്നാക്കം പോയെന്നും രേഖയില്‍ പറയുന്നു.

വിപ്ലവപ്രസ്ഥാനം ഉയര്‍ത്തിപ്പിടിക്കേണ്ട മൂല്യങ്ങള്‍ പാലിക്കാന്‍ പല പ്രവര്‍ത്തകര്‍ക്കും കഴിയുന്നില്ല. ഇവരെ തിരുത്തി പാര്‍ട്ടി ലൈനിലേക്കെത്തിക്കാന്‍ നേതാക്കള്‍ക്കു കഴിയുന്നില്ല. കൂട്ടായ പ്രവര്‍ത്തനത്തിന്റെ അഭാവം പാര്‍ട്ടിയില്‍ നിഴലിക്കുന്നു.

കീഴ്ഘടകങ്ങളിലെ നേതാക്കളെ തീരുമാനിക്കാനും ചുമതലകള്‍ നല്‍കാനും കൂട്ടായപ്രവര്‍ത്തനം ആവശ്യമാണ്- രേഖയില്‍ പറയുന്നുയ

വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്രകമ്മിറ്റിയുടെ ആദ്യ സെഷനില്‍ ആനുകാലിക രാഷ്ട്രീയ സംഭവങ്ങളാണു ചര്‍ച്ച ചെയ്തത്. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരേ പാര്‍ലമെന്റിനകത്തും പുറത്തും ശബ്ദമുയര്‍ത്താന്‍ കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. തെറ്റു തിരുത്തല്‍ രേഖ സംബന്ധിച്ച ചര്‍ച്ച വെള്ളിയാഴ്ചയും തുടരും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X