മുരളിയുടെ മടക്കം: കരുണാകരന്‍ ദില്ലിയില്‍

കഴിഞ്ഞ മൂന്ന് പ്രവര്‍ത്തകസമിതി യോഗങ്ങളില്‍ കരുണാകരന്‍ പങ്കെടുത്തിരുന്നില്ല. അതിനാല്‍ ഇത്തവണ മുരളിയുടെ പ്രശ്‌നംകൂടി ചര്‍ച്ച ചെയ്യാനാണ് അദ്ദേഹം എത്തിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കെ മുരളീധരനെ തിരിച്ചെടുക്കേണ്ടെന്ന കെപിസിസി എക്‌സിക്യൂട്ടിവ് തീരുമാനത്തിനെതിരെ പരസ്യമായി എതിര്‍പ്പുപ്രകടിപ്പിച്ചതിന് ശേഷമുള്ള കരുണാകരന്റെ ആദ്യത്തെ ദില്ലി യാത്രയാണിത്. മൂന്നുദിവസം അദ്ദേഹം ദില്ലിയിലുണ്ടാവും.
ഈ ദിവസങ്ങളില്‍ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മൊഹ്‌സീന കിദ്വായി, അഹമ്മദ് പട്ടേല്‍, മറ്റ് കേന്ദ്ര നേതാക്കള്‍ തുടങ്ങിയവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.












Click it and Unblock the Notifications