ചത്‌വാളിന് പത്മ: രാഷ്ട്രപതി എതിര്‍ത്തു

പണം തട്ടിപ്പ് കേസില്‍ ഒരു തവണ സി.ബി.ഐ അന്വേഷണം നേരിട്ട വ്യക്തിയാണ് സന്ത് സിങ് ചത്‌വാള്‍.
പുരസ്‌കാര വിതരണത്തിന് മുമ്പായി ചത്‌വാളിനെതിരെ ആശാസ്യമല്ലാത്ത കണ്ടെത്തലുകള്‍ ഉണ്ടായാല്‍
പുരസ്‌ക്കാരത്തിന് നിശ്ചയിച്ചവരുടെ പട്ടികയില്‍ നിന്ന് ചത്‌വാളിന്റെ പേര് ഒഴിവാക്കുമെന്ന് ഉറപ്പ് നല്‍കണമെന്നും രാഷ്ട്രപതി അറിയിച്ചു.
പത്മ പുരസ്‌ക്കാരം വിവാദമായ സാഹചര്യത്തില്‍ ചത്‌വാളിന്റെ കാര്യത്തില്‍ അന്തിമ വിവരങ്ങള്‍ ലഭ്യമാകും വരെ നടപടികളുമായി മുന്നോട്ട് പോകില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ള രാഷ്ട്രപതിയ്ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍, കേന്ദ്ര പ്രവാസി കാര്യമന്ത്രി വയലാര്‍ രവി എന്നിവരാണ് പത്മ പുരസ്‌കാരത്തിന് സന്ത് സിങ് ചത്‌വാളിന്റെ പേര് നിര്‍ദ്ദേശിച്ചത്.
ചത്‌വാളിന്റെ പേര് താന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് പ്രഫുല്‍ പട്ടേല്‍ സമ്മതിച്ചിട്ടണ്ട്. ചത്‌വാളിനെ വര്‍ഷങ്ങളായി അറിയാമെന്നും അതിനാലാണ് പേര് ശുപാര്‍ശ ചെയ്തതെന്നും പട്ടേല്‍ പറഞ്ഞു. വയലാര്‍ രവി വിദേശത്തായതിനാല്‍ ചത്‌വാള്‍ വിവാദത്തില്‍ അദ്ദേഹത്തിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.












Click it and Unblock the Notifications