കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ മുംബൈയിലെ ലോക്കല്‍ തീവണ്ടിയില്‍

  • By Super
Google Oneindia Malayalam News

Rahul Gandhi
മുംബൈ: തിരക്കേറിയ മുംബൈ നഗരത്തില്‍ ലോക്കല്‍ തീവണ്ടികളില്‍ ചുറ്റിക്കറങ്ങി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ശിവസേനയുടെ ഭീഷണിക്ക്‌ കടുത്ത മറുപടി നല്‍കി.

അന്തേരിയില്‍ നിന്ന്‌ ഗഡ്‌കപൂരിലേക്കുള്ള ദയാത്രയ്‌ക്കാണ്‌ രാഹുല്‍ ലോക്കല്‍ ട്രെയിന്‍ തെരഞ്ഞെടുത്തത്‌. ദാദര്‍ വഴിയായിരുന്നു യാത്ര.

ന്‍ കൂര്‍ നിശ്ചയിച്ച പരിപാടികള്‍ മാറ്റിയാണ് രാഹുല്‍ തിരക്കേറിയ സബര്‍ബര്‍ തീവണ്ടിയില്‍ യാത്രചെയ്തത്. യാത്ര ചെയ്തതു ലോക്കല്‍ ട്രെയിനില്‍. യാത്രക്കായി ഹെലികോപ്റ്റര്‍ ഒരുക്കിയിരുന്നെങ്കിലും അദ്ദേഹം യാത്ര ലോക്കല്‍ ട്രെയിനിലാക്കുകയായിരുന്നു. സാധാരണ ജനങ്ങള്‍ക്കൊപ്പം ക്യൂ നിന്നു ടിക്കറ്റ് വാങ്ങിയായിരുന്നു രാഹുലിന്റെ യാത്ര.

രാവിലെ മുംബൈയിലെത്തിയ രാഹുലിനെ കരിങ്കൊടി കാണിക്കാനുള്ള ശിവസേന പ്രവര്‍ത്തകരുടെ നീക്കം പോലീസ്‌ തടഞ്ഞിരുന്നു.

അംബേദ്കര്‍ പ്രതിമയില്‍ മാല ചാര്‍ത്തിയ ശേഷം ചേരിയിലെ യുവാക്കളുമായി സംവാദം നടത്തി. അന്ധേരിയിലെ ഒരു എ.ടി.എം. കൗണ്ടറിലും കയറി.

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടു ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് മുംബൈയില്‍ ഒരുക്കിയിരുന്നത്. മുംബൈ പൊലീസിനു പുറമെ നാഷ്ണല്‍ സെക്യൂരിറ്റി ഗാര്‍ഡ്(എന്‍എസ്ജി), ദ്രുതകര്‍മ സേനാംഗങ്ങളെയും ജോലിക്കായി നിയോഗിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X