ലൈബീരിയയില്‍വച്ച് വയലാര്‍ രവിയ്ക്ക് പരുക്ക്

വ്യാഴാഴ്ച പകല്‍ ഇന്ത്യന്‍സമയം 3.30ന് നൈജീരിയയിലേക്ക് പോകാനായി അദ്ദേഹം താമസിച്ച കെന്റുജ ഹോട്ടലില്‍നിന്ന് മൊണ്‍ഭാവിയോ വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
മന്ത്രി സഞ്ചരിച്ച കാറില്‍ എതിരെവന്ന ടാക്‌സികാര്‍ ഇടിക്കുകയാണുണ്ടായത്. ഗണ്‍മാനും ഡ്രൈവര്‍ക്കും പരിക്കുണ്ട്. മൊണ്‍ഭാവിയോയിലെ ജോണ്‍ എഫ്. കെന്നഡി ആസ്പത്രിയില്‍ പ്രവേശിപ്പിച്ച വയലാര്‍ രവിയെ പിന്നീട് കൂടുതല്‍ പരിശോധനയ്ക്കായി ഐവറി കോസ്റ്റിലെ അബിദ്ജാനിലേക്ക് മാറ്റി.
അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും കുടുംബാംഗങ്ങളുമായി സംസാരിച്ചിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
ജനവരി 27നാണ് പശ്ചിമ ആഫ്രിക്കന്‍രാജ്യങ്ങളില്‍ ഔദ്യോഗികസന്ദര്‍ശനത്തിനായി രവി യാത്രപോയത്. ഘാന, കെനിയ, ലൈബീരിയ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അപകടത്തെ തുടര്‍ന്ന് നൈജീരിയ പര്യടനം റദ്ദാക്കി.
അപകടവാര്‍ത്ത അറിഞ്ഞ് മലയാളികള്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെപ്പേര്‍ ജോണ്‍ എഫ്.കെന്നഡി ആസ്പത്രിയിലെത്തി. തിരുവനന്തപുരത്തുനിന്ന് എം.എം ഹസ്സന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് രവിയുടെ ആരോഗ്യവിവരം ആരാഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications