കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെണ്ടുവാര തടയണ പൊളിക്കരുത്: സിപിഐ

  • By Lakshmi
Google Oneindia Malayalam News

CPI Flag
തിരുവനന്തപുരം: മൂന്നാറില്‍ ടാറ്റ കന്പനി നിര്‍മിച്ച ചെണ്ടുവാര തടയണ പൊളിച്ചുകളയാതെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെടാന്‍ സിപിഐ സംസ്‌ഥാന നിര്‍വാഹകസമിതിയില്‍ ധാരണയായി. അതേസമയം ലക്ഷ്‌മിയിലെ തടയണ പൊളിക്കുന്നതിനെ എതിര്‍ക്കില്ല.

തൊഴിലാളി കുടുംബങ്ങള്‍ക്ക്‌ ഏറെ ഉപകാരപ്പെടുന്ന ഈ തടയണ പൊളിക്കുന്നത്‌ അവരെ സര്‍ക്കാരിനെതിരാക്കുമെന്ന് സമിതിയില്‍ അഭിപ്രായമുയര്‍ന്നു. ഇത്‌ ആത്യന്തികമായി ടാറ്റ ഉള്‍പ്പെടെയുള്ള കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാവുമെന്നും അംഗങ്ങള്‍ പറഞ്ഞു.

പാര്‍ട്ടി ഓഫീസ്‌ ഒഴിപ്പിക്കാന്‍ വരുന്നവരുടെ കൈവെട്ടുമെന്ന പ്രസ്‌താവനയുടെ പേരില്‍ അസിസ്‌റ്റന്റ്‌ സെക്രട്ടറി കെ.ഇ. ഇസ്‌മയിലിന് രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടിവുന്നു. അനവസരത്തിലുള്ള പ്രസ്‌താവന പാര്‍ട്ടിയെക്കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയതായി സമിതി വിലയിരുത്തി.

പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെട്ട യാതൊരു ചര്‍ച്ചയും നിലനില്‍ക്കാത്ത സാഹചര്യത്തിലായിരുന്നു ഇസ്‌മായിലിന്റെ പ്രസ്‌താവനയെന്നും വിമര്‍ശനം ഉണ്ടായി. സംസ്‌ഥാന സെക്രട്ടേറിയറ്റിലും സമാനമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

സിപിഎമ്മിനു താല്‍പര്യമുള്ള ചിലര്‍ ഭൂമി കൈയേറിയിട്ടുണ്ട്‌. ഇവരെ സംരക്ഷിക്കാനാണ്‌ ചെറുകിട കൈയേറ്റക്കാരെ കുടിയേറ്റക്കാര്‍ എന്നു വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതെന്നും ആരോപണമുയര്‍ന്നു.

റവന്യൂ മന്ത്രി മൂന്നാറില്‍ ക്യാമ്പു ചെയ്‌തു കൈയേറ്റം ഒഴിപ്പിക്കല്‍ നടപടികള്‍ക്കു നേതൃത്വം നല്‍കണമെന്ന സെക്രട്ടേറിയറ്റ്‌ നിര്‍ദേശം നിര്‍വാഹകസമിതി അംഗീകരിച്ചു. മൂന്നാര്‍ ടൗണ്‍ഷിപ്പ്‌ സര്‍ക്കാര്‍ ഏറ്റെടുക്കണം. വ്യാപാരികളെ നിലനിര്‍ത്തണം.

പിടിച്ചെടുക്കുന്ന ഭൂമി ഭൂരഹിതര്‍ക്കു യുദ്ധകാലാടിസ്‌ഥാനത്തില്‍ വിതരണം ചെയ്യണം. മന്ത്രിസഭയും ഇടതുമുന്നണിയും കൈക്കൊണ്ട തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കണം. 1977നു മുമ്പുള്ള കുടിയേറ്റക്കാര്‍ക്ക്‌ ഉടന്‍ പട്ടയം നല്‍കുന്നതിനുള്ള നടപടിയുണ്ടാകണമെന്നും യോഗം നിര്‍ദേശിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X