മദ്യപന്‍ ബാര്‍ തൊഴിലാളിയുടെ ചെവി കടിച്ചു

ചെവിക്ക് പരിക്കേറ്റ ജീവനക്കാരനെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അക്രമം കാട്ടിയ മദ്യപനെ വെസ്റ്റ് പോലീസ് അറസ്റ്റു ചെയ്തു.
കോടിമത പുതുവന്‍ചിറ വീട്ടല്‍ അഷറഫ് (25) ആണ് അറസ്റ്റിലായത്. ബാറില്‍ അതിക്രമം കാട്ടിയതിനും ജീവനക്കാരനെ ആക്രമിച്ചതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ബാര്‍ ജീവനക്കാരനായ നീണ്ടൂര്‍ നെടുംതൊട്ടിയില്‍ ബേബി ജോസഫിന്റെ (40) ചെവിയാണ് ഇായാള്‍ കടിച്ചു പറിച്ചത്.
മദ്യം നല്കിയതിനു പിന്നാലെ തൊട്ടുകൂട്ടാന്‍ അച്ചാര്‍ നല്കണമെന്ന് അഷ്‌റഫ് ആവശ്യപ്പെട്ടുവത്രേ. എന്നാല്‍ യഥാസമയം കിട്ടാതെ വന്നതിനെ തുടര്‍ന്നാണ് അഷ്‌റഫ് ബാര്‍ ജീവനക്കാരന്റെ ചെവി കടിച്ചെടുത്തതെന്ന പോലീസ് പറഞ്ഞു.












Click it and Unblock the Notifications