വര്‍ക്കല കൊലപാതകം: ഡിഎച്ച്ആര്‍എം നേതാവ് പിടിയില്‍

വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ശെല്‍വരാജിനെ ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 23നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. പ്രഭാതസവാരിയ്ക്കിറങ്ങിയ ശിവപ്രസാദ് എന്നയാളെ കൊലപ്പെടുത്തുകയും മറ്റൊരാളെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തതാണ് ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ്്.
ഭീതി പരത്തി സംഘടനയുടെ ശക്തി തെളിയിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകത്തിന് ശേഷം ഒളിവില്‍പ്പോയ ശെല്‍വരാജ് കേസിലെ പതിനാറാം പ്രതിയാണ്. ഹൈക്കോടതിയില്‍ ഇയാള്‍ ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും കോടതി അത് തള്ളുകയാണുണ്ടായത്. കേസുമായി ബന്ധപ്പെട്ട് ഇനി ആറു പേരെ കൂടി പിടികൂടാനുണ്ട്. ശെല്‍വരാജിനെ തെളിവെടുപ്പിനായി വര്‍ക്കലയിലേയ്ക്ക് കൊണ്ടു പോയതായി ആലുവ റൂറല്‍ എസ്പി.അറിയിച്ചു.


Click it and Unblock the Notifications