രാഹുല്‍ വരുന്നു; മുംബൈയില്‍ കനത്ത സുരക്ഷ

രാഹുലിന്റെ സര്‍ന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് കരിങ്കൊടി കാട്ടുമെന്ന് ശിവസേന പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സന്ദര്‍ശനം നടത്തുന്ന കേന്ദ്രങ്ങളിലെല്ലാം 144 പ്രഖ്യാപിച്ചിരിക്കുകയാണ്.
വിദ്യാര്‍ഥികളോടും ചേരികളിലെ യുവാക്കളോടുമുള്ള സംവാദമാണ് രാഹുലിന്റെ പ്രധാന പരിപാടി. മുംബൈ യൂത്ത് കോണ്‍ഗ്രസ്സിന്റെ അംഗത്വ പ്രചാരണത്തിന്റെ ഭാഗമായാണ് ഇതു സംഘടിപ്പിച്ചിരിക്കുന്നത്.
ഭീകരാക്രമണത്തില്‍ നിന്ന് മുംബൈയെ രക്ഷിച്ചത് ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും എന്‍എസ്ജി ഗാര്‍ഡുകളാണെന്നും മുംബൈ എല്ലാ ഇന്ത്യക്കാര്‍ക്കും അവകാശപ്പെട്ടതാണെന്നുമുള്ള രാഹുലിന്റെ പ്രസ്താവനയാണ് ശിവസേനയെ പ്രകോപിപ്പിച്ചിരിക്കുന്നത്.
രാഹുലിനെതിരെ കരിങ്കൊടിപ്രകടനം നടത്തണമെന്ന് ശിവസേനയ്ക്കു പുറമെ രാജ്താക്കറെയുടെ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും അണികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരുടെ ആഹ്വാനത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി ആര്‍.ആര്‍ പാട്ടീല്‍ ഉന്നതതല പോലീസ് യോഗം വിളിച്ചുകൂട്ടി സ്ഥിതിഗതികള്‍ അവലോകനം ചെയ്തു. മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ അറസ്റ്റുകള്‍ക്ക് നിര്‍ദേശം നല്കിയിട്ടുണ്ട്.
വിലെപാര്‍ലെയില്‍ ഭായിദാസ് ഹാളില്‍ കോളജ് വിദ്യാര്‍ത്ഥികളുമായി സംവാദം നടത്തുന്ന രാഹുല്‍ പിന്നീട് രമാബായി നഗറിലും ഘട്കോപ്പറിലും ചേരിയിലെ യുവാക്കളുമായി സംവാദം നടത്തും.
ശിവസേനയുടെ വാക്‌പോരിനെയും കരിങ്കൊടി ഭീഷണിയെയും കോണ്‍ഗ്രസ്സിനോ രാഹുലിനോ പേടിയില്ലെന്ന് പാര്‍ട്ടി വക്താവ് അഭിഷേക് സിംഘ്‌വി ഡല്‍ഹിയില്‍ പറഞ്ഞു.












Click it and Unblock the Notifications