Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂളിന്റെ പേരില്‍ അശ്ലീല സൈറ്റ്

Imberhorn School
ലണ്ടന്‍: ബ്രിട്ടനിലെ പ്രശസ്തമായ സ്കൂളിന്റെ പേരില്‍ അശ്ലീല വെബ്‌സൈറ്റ് രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തി. ഇമ്പര്‍ഹോണ്‍ സ്‌കൂളിന്റെ പേരിലാണ് സൈറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്‌കൂളിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ഡൊമെയിനാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. സൈറ്റ് നിര്‍മ്മാതാക്കള്‍ക്ക് ഇതെങ്ങനെ സാധിച്ചു എന്നത് സംബന്ധിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

പഠനസംബന്ധമായ വാര്‍ത്തകളും വിവരങ്ങളും നല്‍കുന്ന സൈറ്റില്‍ അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളുമാണ് ആദ്യം കണ്ടെത്തിയത്.

സ്‌കൂളിന്റെ ഔദ്യോഗിക വൈബ് സൈറ്റായ www.imberhorne.co.uk ന്റെ അതേ വിലാസത്തില്‍ ഒരു അശ്ലീല സൈറ്റ് ഉണ്ടെന്ന് കണ്ടെത്തിയതോടെ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതര്‍ വിവരമറിയിക്കുകയായിരുന്നു.

സ്‌കൂളിന്റെ ഔദ്യോഗിക സൈറ്റില്‍ നിന്നും അശ്ലീലസൈറ്റിലേയ്ക്ക് ലിങ്കുകള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ നവംബറിലാണ് പ്രശ്‌നം ആദ്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇപ്പോള്‍ അശ്ലീലസൈറ്റ് നിയന്ത്രിക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നുണ്ടെന്ന് സ്‌കൂളിലെ ഐടി മാനേജര്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+