Get Updates
Get notified of breaking news, exclusive insights, and must-see stories!

മാപ്പു നല്‍കണമെന്ന് ജയറാം

Jayaram
ചെന്നൈ: ഒരു മലയാളം സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ താന്‍ നടത്തിയ പരാമര്‍ശം തമിഴ് ജനതയെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിരുപാധികം മാപ്പു ചോദിയ്ക്കുകയാണ് ചലച്ചിത്ര നടന്‍ ജയറാം. എന്റെ മാതൃഭാഷ തമിഴാണ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിലധികമായി ഞാന്‍ സിനിമയലുണ്ട്. ഇന്ന് വരെ വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ ആരെയും വേദനിപ്പിച്ചിട്ടില്ല. എന്നെ മനസ്സ് കൊണ്ട് സ്വീകരിച്ച് വരവേറ്റ തമിഴ് സഹോദരങ്ങളെ വേദനിപ്പിയ്ക്കാന്‍ എനിയ്‌ക്കെങ്ങനെയാണ് കഴിയുക. എന്റെ അമ്മയെ അപമാനിയ്ക്കുന്നത് പോലെയാവുമത്.

ഒരു മലയാള സിനിമയെക്കുറിച്ച് ഒരു ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെ തീര്‍ത്തും തമാശയായിപ്പറഞ്ഞ ഒരു കാര്യം ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നില്ലെന്ന് ഞാന്‍ എന്റെ മനസ്സാക്ഷിയാല്‍ ആണയിടുന്നു.

ഇത് ആരെയെങ്കിലും, പ്രത്യേകിച്ച് എന്റെ തമിഴ് സഹോദരിമാരെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഞാന്‍ തലകുനിച്ച് കരംകൂപ്പി മാപ്പ്‌ചോദിക്കുന്നു. ഈ വാക്കുകള്‍ ഉള്‍ക്കൊണ്ട് എല്ലാവരുടെയും മനസ്സില്‍ എനിക്ക് ഇടം നല്‍കണമെന്ന് വീണ്ടും അപേക്ഷിക്കുന്നു-ജയറാം പറഞ്ഞു. വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ഒരു സംഘമാളുകള്‍ ജയറാമിന്റെ ചെന്നൈയിലുള്ള വീടിന് നേരെ ആക്രമണമഴിച്ചുവിട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+