Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയറാമിന്റെ വീട് ആക്രമിച്ചു

Jayaram
ചെന്നൈ: തന്റെ സിനിമ സംബന്ധിച്ച് നടന്ന ടി.വി പരിപാടിയില്‍ പ്രശസ്ത നടന്‍ ജയറാം നടത്തിയ പരാമര്‍ശത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള വീടിനുനേരേ ഒരുസംഘം ആളുകള്‍ ആക്രമണം നടത്തി.

വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടടുത്താണ് ഇരുപതോളം വരുന്ന ആള്‍ക്കൂട്ടം ചെന്നൈയില്‍ വത്സരവാക്കത്തുള്ള ജയറാമിന്റെ വീട്ടിലെത്തിയത്.

ഒരു മലയാളചാനലില്‍ തമിഴ്‌സ്ത്രീകളെക്കുറിച്ച് ജയറാം നടത്തിയതായി പറയപ്പെടുന്ന പരാമര്‍ശത്തിനെതിരെ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ഇവര്‍ ആയുധങ്ങളും കത്തിച്ച പന്തങ്ങളുമായി എത്തിയതെന്ന് പോലീസ് പറഞ്ഞു.

വീട്ടുമുറ്റത്ത് കിടന്നിരുന്ന കാറിന്റെ ചില്ലുകള്‍ അക്രമികള്‍ അടിച്ചുതകര്‍ത്തു. വീട്ടിലെ ഓഫീസ്മുറിയുടെ ജനലുകള്‍ അടിച്ചുടച്ച സംഘം മുറിക്കുള്ളിലേക്ക് പെട്രോള്‍ബോംബെറിഞ്ഞു. ചലച്ചിത്രമേഖലയില്‍നിന്ന് ജയറാമിനു കിട്ടിയ പല സ്മരണികകളും അവാര്‍ഡുകളും ആക്രമണത്തില്‍ നശിച്ചു.

ജയറാമിനെതിരെ ചില തമിഴ്‌സംഘടനകള്‍ ഭീഷണി മുഴക്കിയിരുന്നതിനാല്‍ അഞ്ചു പോലീസുകാരെ വീട്ടിനു മുന്നില്‍ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നു. ഇവരെ തള്ളിമാറ്റിയാണ് സംഘം ജയറാമിന്റെ വീട്ടിലേക്ക് ഇടിച്ചുകയറിയത്.

ഭാര്യ പാര്‍വതിയും വേലക്കാരും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. ബഹളംകേട്ട് വീടിന്റെ വാതിലുകളെല്ലാം ഇവര്‍ അടച്ചതിനാല്‍ അക്രമികള്‍ക്ക് വീട്ടിനുള്ളിലേക്ക് കയറാനായില്ല. ഇരുചക്രവാഹനങ്ങളിലും കാറുകളിലുമായി എത്തിയ അക്രമികള്‍ പത്തുമിനിറ്റിനുള്ളില്‍ സ്ഥലംവിട്ടു. ജയറാമിനെ പുറത്തിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്ന് അക്രമികള്‍ മുദ്രാവാക്യം വിളിച്ചതായി അയല്‍വാസികള്‍ പറഞ്ഞു.

സംഭവമറിഞ്ഞ് ചലച്ചിത്രസംവിധായകന്‍ കെഎസ് രവികുമാര്‍, നടന്‍ ത്യാഗരാജന്‍ എന്നിവര്‍ ജയറാമിന്റെ വീട്ടിലെത്തി. കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍ (സി.ജെ.എം.എ.) പ്രസിഡന്റ് എം. നന്ദഗോവിന്ദും വെള്ളിയാഴ്ച രാത്രി ജയറാമിന്റെ വീട്ടിലെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+