വിലക്കയറ്റം: കേന്ദ്ര നീക്കം വില കുറഞ്ഞതെന്ന് വിഎസ്

വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സംസ്ഥാനത്തിന് വീഴ്ച വരുത്തിയിട്ടില്ല. വിലക്കയറ്റം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിളിച്ചു ചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാന്‍ ദില്ലിയില്‍ എത്തിയതായിരുന്നു അദ്ദേഹം.
വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗം ഡല്‍ഹിയില്‍ തുടങ്ങി. പ്രധാനമന്ത്രിയെ കൂടാതെ ഭക്ഷ്യമന്ത്രി ശരദ് പവാര്‍, ധനമന്ത്രി പ്രണാബ് മുഖര്‍ജി തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. സംസ്ഥാനങ്ങളുടെ റേഷന്‍ വിഹിതം വര്‍ധിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ റേഷന്‍ വിഹിതം പൂര്‍ണമായും സംസ്ഥാനങ്ങള്‍ ഏറ്റെടുക്കുന്നില്ലെന്നാണ് കേന്ദ്രത്തിന്റെ പരാതി. ഇതുസംബന്ധിച്ച് വിശമായ ചര്‍ച്ച ശനിയാഴ്ചത്തെ യോഗത്തിലുണ്ടാകും.
വിലക്കറ്റം നിയന്ത്രിയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ കാര്യക്ഷമമായ നടപടി സ്വീകരിയ്ക്കണമെന്ന് വെള്ളിയാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടിരുന്നു. അതിനിടെ കേന്ദ്രത്തിന്റെ നടപടികള്‍ക്ക് വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് ആരോപണവുമായി കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഭക്ഷ്യ മന്ത്രി ശരത് പവാറിനും അദ്ദേഹത്തിന്റെ മന്ത്രാലയത്തിനും എതിരെ രൂക്ഷമായ വിമര്‍ശനമാണ് അവര്‍ ഉയര്‍ത്തുന്നത്.












Click it and Unblock the Notifications