വിലക്കയറ്റം തടയാന്‍ കഴിഞ്ഞില്ല: മന്‍മോഹന്‍

ആഗോളതലത്തില്‍ ഭക്ഷ്യവിലക്കയറ്റം തുടരുകയാണ് ഇതില്‍ നിന്നും രക്ഷപെടാന്‍ ഇന്ത്യക്കും കഴിഞ്ഞിട്ടില്ല. ഭക്ഷ്യവിലക്കയറ്റം തടയാന്‍ സംസ്‌ഥാനങ്ങളും സഹകരിക്കണം.
ചില സംസ്ഥാനങ്ങള്‍ അരിയും ഗോതന്പും മറിച്ചുവില്‍ക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഭക്ഷ്യവസ്‌തുക്കളുടെ കൃത്രിമക്ഷാമം തടയണം. കൃഷിവകുപ്പില്‍ മികച്ച ഉദ്യോഗസ്‌ഥരെ നിയമിക്കണണം- മന്‍മോഹന്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് ആവശ്യത്തിന് ഭക്ഷ്യശേഖരമുണ്ട്. പൊതുവിതരണ സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. 25,000 ലക്ഷം ടണ്‍ ഗോതമ്പ് പൊതുവിതരണ കേന്ദ്രങ്ങള്‍ വഴി ഉടന്‍ ലഭ്യമാക്കും- വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ദില്ലിയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.












Click it and Unblock the Notifications