ആരോരുമറിയാതെ രാഹുല്‍ കൊച്ചിയില്‍

രാഹുല്‍ ഗാന്ധി കൊച്ചിയിലെത്തുന്ന വിവരം രാവിലെ പത്തു മണിയോടെയാണ് കെഎസ.യു സംസ്ഥാന നേതൃത്വത്തിന് ലഭിച്ചത്. പൊലീസിനോ ഇന്റലിജന്‍സിനോ വിമാനത്താവള അധികൃതര്‍ക്കോ ഇതു സംബന്ധിച്ച വിവരമൊന്നുമില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു ചാര്‍ട്ടര്‍ വിമാനം എത്തുന്നുവെന്ന വിവരം മാത്രമാണ് വിമാനത്താവള അധികൃതര്‍ക്ക് ലഭിച്ചിരുന്നത്.
വെള്ളിയാഴ്ചത്തെ വാര്‍ത്താപ്രധാന്യം നേടിയ മുംബൈ സന്ദര്‍ശനത്തിനുശേഷം പോണ്ടിച്ചേരിയിലേക്ക് പോയ രാഹുല്‍ അവിടെ നിന്ന് ചെന്നൈ വഴിയിലാണ് കൊച്ചിയിലെത്തിയത്. കെപി ധനപാലന്‍ എംപിയും ദില്ലിയില്‍ നിന്ന് രാവിലെ നെടുമ്പാശേരിയില്‍ എത്തിയിരുന്നു. രാഹുല്‍ എത്തുന്ന വിവരം അറിഞ്ഞ് അദ്ദേഹം കാത്തുനിന്നു.
വിമാനത്താവളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പ്രത്യേക വാഹനത്തില്‍ കെഎസ്‌യു ക്യാമ്പ് നടക്കുന്ന സ്ഥലത്തേയ്ക്ക് പോയി. കെപി ധനപാലന്‍ എംപിയും ഒപ്പം ഉണ്ട്. ക്യാമ്പ് സന്ദര്‍ശിച്ചശേഷം രാഹുല്‍ ഉച്ചയോടെ മടങ്ങുമെന്നാണ് അറിയുന്നത്.












Click it and Unblock the Notifications