ഷാരൂഖിന് പിന്തുണയേറുന്നു; ശിവസേന മലക്കംമറിഞ്ഞു

ഷാരൂഖിന് പിന്തുണയേറുന്നതാണ് ഒരു മലക്കംമറിച്ചിലിന് ശിവസേനയെ മലക്കം മറിച്ചിലിന് പ്രേരിപ്പിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പാക്കിസ്ഥാന് കളിക്കാരെ ഉള്‍പ്പെടുത്തണമെന്ന ഷാരൂഖിന്റെ പ്രസ്താവനയാണ് ശിവസേനയെ പ്രകോപിപ്പിച്ചത്. ഖാന് മാപ്പു പറയണമെന്നായിരുന്നു സേനാ നേതാക്കളുടെ ആവശ്യം. എന്നാല്‍ ന്യൂയോര്‍ക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷാരൂഖ് ഈയാവശ്യം നടപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ശിവസേനയുടെ മുഖപത്രമായ സാമ്നയില്‍ ശനിയാഴ്ച എഴുതിയ ലേഖനത്തിലാണ് മൈ നെയിം ഈസ് ഖാന്റെ പ്രദര്‍ശനം തടയില്ലെന്ന് ബാല്‍ താക്കറെ വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ അനുഗ്രഹമുള്ള ചതിയനാണ് ഷാരൂഖെന്നും അദ്ദേഹം ആക്ഷേപിച്ചു.
'പാക് ക്രിക്കറ്റര്‍മാര്‍ ഇന്ത്യയില്‍ എവിടെ വേണമെങ്കിലും കളിക്കട്ടെ. ആസ്ത്രേലിയയില്‍ ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം തുടരട്ടെ. 26/11 പോലുള്ള ആക്രമണം ഇന്ത്യയില്‍ എവിടവേണമെങ്കിലും പാക്കിസ്ഥാന് നടത്തട്ടെ.അതിന്റെ കൂടെ ഷാരൂഖാന്റെ സിനിമയും പ്രദര്‍ശിപ്പിക്കട്ടെ. കോണ്‍ഗ്രസിനെ ബോധവത്കരിക്കാന്‍ എങ്ങനെയാണ് ശിവസേനയ്ക്കാകുക.' താക്കറെ ചോദിച്ചു.
ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ ഷാരൂഖിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സല്മാന് ഖാന്, അഭിഷേക് ബച്ചന്, നാനാ പടേക്കര്‍ തുടങ്ങിയ പ്രമുഖ അഭിനേതാക്കളാണ് ഷാരൂഖിന് വേണ്ടി രംഗത്തെത്തിയത്.
ക്രിക്കറ്റിനെയും രാഷ്ട്രീയത്തെയും രണ്ടായി കാണാന്‍ സല്മാന് ആവശ്യപ്പെട്ടപ്പോള്‍ ശിവസേനയ്ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം നല്കുന്ന മഹാരാഷ്ട്ര സര്‍ക്കാരിനെയും സമൂഹത്തെയും വിമര്‍ശിച്ചായിരുന്നു മറാത്തിക്കാരന്‍ കൂടിയായ നനാ പടേക്കര്‍ രംഗത്തെത്തിയത്.
-
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി












Click it and Unblock the Notifications