കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാരൂഖിന് പിന്തുണയേറുന്നു; ശിവസേന മലക്കംമറിഞ്ഞു

  • By Super
Google Oneindia Malayalam News

Shiv Sena backs off, asserts not to block screening of 'My name is Khan'
മുംബൈ: ശിവസേനയുടെ ഭീഷണികളില്‍ മുട്ടുമടക്കാതെ നില്‍ക്കുന്ന ബോളിവുഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന് രാഷ്ട്രീയ പാര്‍ട്ടികളുടെയും ആരാധകരുടെയും അഭിനേതാക്കളുടെയും പിന്തുണയേറുന്നു. അതിനിടെ ഷാരൂഖിന്റെ മൈ നെയിം ഈസ് ഖാന്‍ എന്ന ചിത്രത്തിന്റെ റിലീസിങ് തടയുമെന്ന തീരുമാനത്തില്‍ നിന്ന് ശിവസേന നേതാവ് ബാല്‍ താക്കറെ പിന്‍വാങ്ങി.

ഷാരൂഖിന് പിന്തുണയേറുന്നതാണ് ഒരു മലക്കംമറിച്ചിലിന് ശിവസേനയെ മലക്കം മറിച്ചിലിന് പ്രേരിപ്പിച്ചത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പാക്കിസ്ഥാന്‍ കളിക്കാരെ ഉള്‍പ്പെടുത്തണമെന്ന ഷാരൂഖിന്റെ പ്രസ്താവനയാണ് ശിവസേനയെ പ്രകോപിപ്പിച്ചത്. ഖാന്‍ മാപ്പു പറയണമെന്നായിരുന്നു സേനാ നേതാക്കളുടെ ആവശ്യം. എന്നാല്‍ ന്യൂയോര്‍ക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഷാരൂഖ് ഈയാവശ്യം നടപ്പില്ലെന്ന് വ്യക്തമാക്കിയിരുന്നു.

ശിവസേനയുടെ മുഖപത്രമായ സാമ്‌നയില്‍ ശനിയാഴ്ച എഴുതിയ ലേഖനത്തിലാണ് മൈ നെയിം ഈസ് ഖാന്റെ പ്രദര്‍ശനം തടയില്ലെന്ന് ബാല്‍ താക്കറെ വ്യക്തമാക്കിയത്. കോണ്‍ഗ്രസിന്റെ അനുഗ്രഹമുള്ള ചതിയനാണ് ഷാരൂഖെന്നും അദ്ദേഹം ആക്ഷേപിച്ചു.

'പാക് ക്രിക്കറ്റര്‍മാര്‍ ഇന്ത്യയില്‍ എവിടെ വേണമെങ്കിലും കളിക്കട്ടെ. ആസ്‌ത്രേലിയയില്‍ ഇന്ത്യക്കാര്‍ക്കെതിരെ ആക്രമണം തുടരട്ടെ. 26/11 പോലുള്ള ആക്രമണം ഇന്ത്യയില്‍ എവിടവേണമെങ്കിലും പാക്കിസ്ഥാന്‍ നടത്തട്ടെ.അതിന്റെ കൂടെ ഷാരൂഖാന്റെ സിനിമയും പ്രദര്‍ശിപ്പിക്കട്ടെ. കോണ്‍ഗ്രസിനെ ബോധവത്കരിക്കാന്‍ എങ്ങനെയാണ് ശിവസേനയ്ക്കാകുക.' താക്കറെ ചോദിച്ചു.

ബോളിവുഡിലെ മുന്‍നിര താരങ്ങള്‍ ഷാരൂഖിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സല്‍മാന്‍ ഖാന്‍, അഭിഷേക് ബച്ചന്‍, നാനാ പടേക്കര്‍ തുടങ്ങിയ പ്രമുഖ അഭിനേതാക്കളാണ് ഷാരൂഖിന് വേണ്ടി രംഗത്തെത്തിയത്.

ക്രിക്കറ്റിനെയും രാഷ്ട്രീയത്തെയും രണ്ടായി കാണാന്‍ സല്‍മാന്‍ ആവശ്യപ്പെട്ടപ്പോള്‍ ശിവസേനയ്ക്ക് പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കുന്ന മഹാരാഷ്ട്ര സര്‍ക്കാരിനെയും സമൂഹത്തെയും വിമര്‍ശിച്ചായിരുന്നു മറാത്തിക്കാരന്‍ കൂടിയായ നനാ പടേക്കര്‍ രംഗത്തെത്തിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X