എന്‍ഡി തിവാരി ആത്മകഥയെഴുതുന്നു

സജീവ രാഷ്ടീയത്തിലേക്ക് ഒരു മടങ്ങിവരവുണ്ടാവില്ലെന്ന് വ്യക്തമാക്കിയ തിവാരി ലൈംഗിക ആരോപണത്തെക്കുറിച്ച് ആത്മകഥയില്‍ പരാമര്‍ശമുണ്ടാവുമോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പറഞ്ഞില്ല.
ഒന്നിനെക്കുറിച്ചും പ്രതികരിക്കാന്‍ ഞാന്‍ തയാറല്ല. ആത്മകഥ എഴുത്ത് പാതി പിന്നിട്ടു. ഈ വര്‍ഷം അവസാനത്തോടെ പുസ്തകം പുറത്തിറങ്ങും. എന്റെ ജീവിതകാലത്തെ മുഴുവന്‍ കാര്യങ്ങളും പുസ്തകത്തിലുണ്ടാവും. ചെറുപ്രായത്തില്‍ വീട് വിട്ടതും മുതല്‍ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചതും പൊതുജീവിതത്തെക്കുറിച്ചുമെല്ലാം പുസ്തകത്തില്‍ വിവരിക്കും- അദ്ദേഹം പറഞ്ഞു.
ആന്ധ്ര രാജ്ഭവനിലെ കിടപ്പുമുറിയില്‍ പെണ്‍കുട്ടികള്‍ക്കൊപ്പമുള്ള തിവാരിയുടെ സ്വകാര്യ രംഗങ്ങള്‍ അടങ്ങുന്ന വീഡിയോ ദൃശ്യം ഒരു ടെലിവിഷന്‍ ചാനല്‍ പുറത്തുവിട്ടതോടെയാണ് അദ്ദേഹത്തിന് ആന്ധ്രയുടെ സ്ഥാനമൊഴിയേണ്ടിവന്നത്.
ഇതിന് മുന്പേ തിവാരി സ്വന്തം പിതാവാണെന്ന് കാണിച്ച് ഒരു യുവാവ് നല്‍കിയ പരാതി ദില്ലി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ദില്ലി സ്വദേശിയായ രോഹിത് ഷേഖര്‍ (30) ആണ് എന്‍ഡി തിവാരി തന്റെ പിതാവാണെന്ന് ആരോപിച്ച് കേസ് നല്‍കിയിരിക്കുന്നത്. ഈ കേസില്‍ കോടതി തിവാരിയ്ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.












Click it and Unblock the Notifications