ഷാരൂഖിനെതിരെ ശിവസേനയ്ക്കൊപ്പം വിഎച്ച്പിയും

പാകിസ്താന്‍ താരങ്ങളെ ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് ഒഴിവാക്കിയ നടപടിയ്‌ക്കെതിരെ ഷാരൂഖ് നടത്തിയ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് വിഎച്ച്പി ശിവസേനയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.
ഷാരൂഖിന്റെ പുതിയ ചിത്രമായ മൈ നെയിം ഈസ് ഖാന്‍ ബഹിഷ്‌കരിക്കാനാണ് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ ആഹ്വാനം ചെയ്തിരിക്കുന്നത്.
രാജ്യദ്രോഹിയെന്നാണ് ഷാരൂഖിനെ തൊഗാഡിയ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ നിലപാടാണ് ഷാരൂഖ് സ്വീകരിച്ചതെന്നും സിനിമാക്കാര്‍ രാഷ്ട്രീയവിഷയങ്ങളില്‍ ഇടപെടുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ ഇത്തരം പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നും തൊഗാഡിയ മുന്നറിയിപ്പ് നല്‍കി.












Click it and Unblock the Notifications