Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഐ സമരപ്പന്തലില്‍ സിപിഎമ്മിന്റെ ആക്രമണം

CPM Flag
ആലപ്പുഴ: സിപിഐയുടെ നേതൃത്വത്തില്‍ സമരം നടത്തിവന്ന മത്സ്യത്തൊഴിലാളികളെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. അന്ധകാരനഴി തീരത്ത് നടത്തിയ സിപിഐ സമരത്തിലാണ് അക്രമം അരങ്ങേറിയത്.

സിപിഎം പ്രവര്‍ത്തര്‍ സമരപ്പന്തല്‍ തല്ലിത്തകര്‍ത്തു, എഐടിയുസി സംസ്ഥാന സമിതിയംഗവും സമരസമിതി ജനറല്‍ കണ്‍വീനറുമടക്കം 11 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. സ്ത്രീകളടക്കം മര്‍ദ്ദനമേറ്റ 11 പേരെ ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സുനാമി ഭവനപദ്ധതിയിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് സിപിഐ പിന്തുണയോടെ മത്സ്യത്തൊഴിലാളി യൂണിയന്‍ (എഐടിയുസി) 78 ദിവസമായി അന്ധകാരനഴിയില്‍ സമരം നടത്തിവന്നത്. അര്‍ഹരായ മുഴുവന്‍ പേര്‍ക്കും വീട് ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.

സംഭവത്തോടനുബന്ധിച്ച് സപിഎം കോസ്റ്റല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി വി.എ. സിദ്ധാര്‍ഥന്‍, സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവും ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.ജെ സ്റ്റാലപ്പന്‍, മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) ഏരിയാ സെക്രട്ടറി പി.ഐ ഹാരിസ്, സിപിഎം. ഏരിയാ കമ്മിറ്റിയംഗവും പട്ടണക്കാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായ എന്‍.പി. ഷിബു എന്നിവര്‍ക്കും കണ്ടാലറിയാവുന്ന നാലുപേര്‍ക്കുമെതിരെ പട്ടണക്കാട് പോലീസ് കേസെടുത്തു.

ഇവിടെ നടന്നുവരുന്ന ടൂറിസം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വെള്ളിയാഴ്ച മുതല്‍ തടയുമെന്ന് സമരസമിതി മുന്നറിയിപ്പ് നല്‍കിയിരുന്നു. നിര്‍മാണം തടയാന്‍ സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു സിപിഎം. .

വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെ സിപിഎം നേതാക്കളുടെ നേതൃത്വത്തിലെത്തിയ സംഘം സമരപ്പന്തല്‍ തല്ലിപ്പൊളിച്ച്, സമരക്കാരെ മര്‍ദ്ദിയ്ക്കുകയായിരുന്നു. പോലീസെത്തിയാണ് അക്രമികളെ തടഞ്ഞത്. സംഘര്‍ഷത്തിനിടെ പോലീസിന്റെ നേര്‍ക്കും കയ്യേറ്റശ്രമമുണ്ടായി.

എന്നാല്‍, ആക്രമണവുമായി സിപിഎമ്മിന് ബന്ധമില്ലെന്ന് സിപിഎം അരൂര്‍ ഏരിയാ സെക്രട്ടറി അഡ്വക്കേറ്റ് ബി. വിനോദ് അറിയിച്ചു. എഐടിയുസി സമരത്തോട് തീരവാസികള്‍ക്ക് എതിര്‍പ്പുണ്ട്. ഇതിന്റെ പേരിലാകാം അക്രമം നടന്നത് അദ്ദേഹം വിശദീകരിച്ചു.

അന്ധകാരനഴിയില്‍ നടന്നത് സിപിഎം ഗുണ്ടായിസമാണെന്ന് സിപിഐ ചേര്‍ത്തല മണ്ഡലം സെക്രട്ടറി പി.വി. പൊന്നപ്പന്‍ ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+