ഇടതുസര്‍ക്കാര്‍ നിന്ദിച്ചു:കൃഷ്ണയ്യര്‍

രണ്ടു വര്‍ഷത്തെ കഠിനപരിശ്രമം കൊണ്ടാണ് റിപ്പോര്‍ട്ട് ഉണ്ടാക്കിയത്. നിയമരംഗത്ത് കാലാനുസൃതമായ മാറ്റം ശുപാര്‍ശചെയ്യുന്നതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പ്രവര്‍ത്തിച്ച താനും ഒപ്പമുള്ളവരും ഒരു രൂപപോലും പ്രതിഫലം വാങ്ങിയിട്ടില്ല. മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുമായി നല്ല ബന്ധമാണുള്ളത്. പക്ഷേ ഇത് വേദനയുണ്ടാക്കുന്ന കാര്യമാണ്- അദ്ദേഹം പറഞ്ഞു.
റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു വര്‍ഷമാകുന്ന സാഹചര്യത്തില്‍ ഒരു സ്വാകാര്യ ചാനലില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കൃഷ്ണയ്യര്‍.
റിപ്പോര്‍ട്ട് കൃഷ്ണയ്യരില്‍ നിന്നും ഏറ്റ് വാങ്ങുമ്പോള്‍ എത്രയും പെട്ടെന്ന് ശുപാര്‍ശകള്‍ നടപ്പിലാക്കുമെന്ന് നിയമമന്ത്രി വിജയകുമാര്‍ അന്ന് പറഞ്ഞിരുന്നു.
മുസ്ലീം സമുദായത്തിലെ ബഹുഭാര്യത്വം നിരോധിയ്ക്കുക, ക്രിസ്ത്യന്‍ പള്ളികളുടെ സ്വത്തുവകകള്‍ ട്രസ്റ്റിന് കീഴിലാക്കുക, രോഗം മൂലം മരണാസന്നരായവര്‍ക്ക് ദയാവധം അനുവദിയ്ക്കുക, ശബരിമല, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ കീഴ്ജാതിക്കാരെ ശാന്തക്കാരാക്കുക തുടങ്ങി ഒട്ടേറെ പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെട്ടതാണ് റിപ്പോര്‍ട്ട്.
റിപ്പോര്‍ട്ട് തയ്യാറാക്കാനായി 2007 നവംബര്‍ 17നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ കമ്മീഷനെ നിയമിച്ചത്.












Click it and Unblock the Notifications