Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒന്നാം മാറാട്: 7 പ്രതികള്‍ക്ക് ജീവപര്യന്തം

Life sentence for seven in Shimjith murder case
കണ്ണൂര്‍: മാറാട് ഒന്നാം കലാപത്തിനിടെ തെക്കേത്തൊടി ഷിംജിത് കൊല്ലപ്പെട്ട കേസില്‍ ഏഴു പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എട്ട് മുതല്‍ 16 വരെയുള്ള ഒമ്പത് പ്രതികള്‍ക്ക് അഞ്ച് വര്‍ഷം വീതം തടവും 18,000 രൂപ പിഴയും പ്രത്യേക വിചാരണക്കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ഷം കൂടി തടവ് അനുഭവിക്കണം.

പിഴത്തുകയില്‍ രണ്ടു ലക്ഷം രൂപ മരിച്ച ഷിംജിത്തിന്റെ മാതാവിനു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മാറാട് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. കേസില്‍ 16 പേര്‍ കുറ്റക്കാരെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ആകെ 20 പ്രതികളാണ് ഉണ്ടായിരുന്നത്. നാലുപേരെ കുറ്റക്കാരല്ലെന്ന് കണ്ടു കോടതി വെറുതെ വിട്ടിരുന്നു.

രണ്ടാം കലാപത്തില്‍ ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അഞ്ചു പേരില്‍ നാലു പേര്‍ ഷിംജിത് കൊലക്കേസിലും കുറ്റക്കാരാണ്. രണ്ടാം കലാപ കേസിലെ 19-ാം പ്രതി അന്‍സുവിനെയാണ് ഷിംജിത് കൊലക്കേസില്‍ വെറുതെ വിട്ടത്.

2002 ജനുവരി മൂന്നിന് വീട്ടില്‍ കയറി ഷിംജിത്തിനെ വെട്ടിക്കൊലപ്പെടുത്തി എന്നാണു കേസ്. പരാതിക്കാരനായ പുഷ്പരാജ് രണ്ടാം മാറാട് കൂട്ടക്കൊലയില്‍ കൊല്ലപ്പെട്ടിരുന്നു. കോഴിക്കോട് എരഞ്ഞിപ്പാലത്ത് കനത്ത സുരക്ഷാവലയത്തിലുള്ള മാറാട് പ്രത്യേക കോടതിയില്‍ സ്‌പെഷല്‍ ജഡ്ജി പ്രസന്നകുമാരിയാണ് വിധി പ്രസ്താവിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+