Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ് ശിവരാമന്‍ കോണ്‍ഗ്രസിലേയ്ക്ക്

S Sivaraman
പാലക്കാട്: സിപിഎം വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറുന്നവരുടെ പട്ടികയിലേയ്ക്ക് ഒറ്റപ്പാലം മുന്‍ എംപി എസ് ശിവരാമനും.

കോണ്‍ഗ്രസ്സില്‍ ചേരാനുള്ള താത്പര്യം കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ അറിയിച്ചിട്ടുണ്ടെന്ന് ശിവരാമന്‍ വെള്ളിയാഴ്ച വെളിപ്പെടുത്തി. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്നും ശിവരാമന്‍ പറഞ്ഞു.

സിപിഎമ്മില്‍നിന്ന് രാജിവെച്ചശേഷം രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ എന്നെ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ചിരുന്നു. കോണ്‍ഗ്രസ്സില്‍ ചേരാന്‍ താത്പര്യമുണ്ടെങ്കില്‍ ഹൈക്കമാന്‍ഡുമായി ബന്ധപ്പെട്ട് ഉടന്‍ തീരുമാനമുണ്ടാക്കാമെന്നും അവര്‍ അറിയിച്ചിരുന്നു.

താത്പര്യമുണ്ടെന്ന് ഞാന്‍ അറിയിച്ചിട്ടുണ്ട്. ഇനിയുള്ള നടപടി കോണ്‍ഗ്രസ് നേതൃത്വമാണ് കൈക്കൊള്ളേണ്ടത്. തീരുമാനം വൈകില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. കോണ്‍ഗ്രസ്സില്‍ ചേരുന്നതിന് ഉപാധികളൊന്നും മുന്നോട്ടുവെച്ചിട്ടില്ല- ശിവരാമന്‍ പറഞ്ഞു.

പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലിയില്‍ തന്നെപ്പോലെ മനംമടുത്ത ഒട്ടേറെ പ്രവര്‍ത്തകരുണ്ട്. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിലേയ്ക്ക് പോവുന്നത് ഞാന്‍ മാത്രമായിരിക്കും. പാര്‍ട്ടിവിട്ടുപോകാന്‍ അത്ര എളുപ്പമല്ല. പലരും ഭയം കൊണ്ടാണ് അതിന് തയ്യാറാകാത്തത്. ചിലര്‍ക്ക് ഇപ്പോഴുള്ള സ്ഥാനങ്ങളും തടസ്സമാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പാകുമ്പോഴേക്കും ചിത്രംമാറും- അദ്ദേഹം പറ്ഞ്ഞു.

സിപിഎം നേതാക്കളുടെ പ്രതികരണത്തെ കാര്യമായെടുക്കുന്നില്ല. അത് സ്വാഭാവികമാണ്. മുമ്പ് പലരും പോയപ്പോഴും ഇങ്ങനെയൊക്കെ തന്നെയായിരുന്നു പാര്‍ട്ടിയുടെ സമീപനം. പിന്നെ, വിഗ്രഹംചുമക്കുന്ന കഴുതയെന്നും മനയ്ക്കലെ തമ്പുരാനെന്നുമൊക്കെയുള്ള വിശേഷണം അത് പ്രയോഗിക്കുന്നവരുടെ സംസ്‌കാരമാണ് വിളിച്ചോതുന്നത്. കഴിഞ്ഞ ദിവസം സിപിഎം ജില്ലാസെക്രട്ടറി നടത്തിയ പ്രസംഗത്തിലെ പ്രയോഗങ്ങളെ പരാമര്‍ശിച്ച് ശിവരാമന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+