വരും തലമുറ നീലച്ചിത്രം കാണേണ്ടിവരും: തിലകന്‍

കൊല്ലത്തില്‍ ഏഴരക്കോടി രൂപ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ താരങ്ങള്‍ ഒരു കോടി കൊടുത്തു ഫാന്‍സ് അസോസിയേഷനുണ്ടാക്കി ഗുണ്ടായിസം കാണിക്കുകയാണ്. ഇത്തരം കാടത്തം തടഞ്ഞില്ലെങ്കില്‍ വരുംതലമുറ വെറും ബ്ളൂ ഫിലിം കാണേണ്ടി വരും- തിലകന്‍ പറഞ്ഞു.
തിലകന്‍ ഉള്‍പ്പെടെ ഏതാനും നടന്മാര്‍ക്കു മലയാള സിനിമയില്‍ വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ 'മലയാളവേദി സംഘടിപ്പിച്ച ധര്‍ണയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
'മലയാള സിനിമ സൂപ്പര്‍ സ്റ്റാറുകളുടേതു മാത്രമാണോ? പടത്തിന് ഒന്നരക്കോടി രൂപ വാങ്ങുന്നവര്‍ എന്താണു ചെയ്യുന്നത്? കഴിഞ്ഞ കൊല്ലം മലയാള സിനിമയ്ക്ക് 150 കോടി രൂപയാണു നഷ്ടം. തിരക്കഥാകൃത്തുക്കളും നടന്മാരുമെല്ലാം സൂപ്പര്‍ സ്റ്റാറുകള്‍ പറയുന്നതു പോലെ ചെയ്യേണ്ട സ്ഥിതിയാണ്.
കഴിഞ്ഞ കൊല്ലം ഞാന്‍ വെറും രണ്ടു പടത്തിലാണ് അഭിനയിച്ചത്. ഒരു നാഷനല്‍ അവാര്‍ഡും കിട്ടി. അതിനു ശേഷം 10- 16 പടത്തില്‍ അഭിനയിച്ചെങ്കിലും നല്ല വേഷമൊന്നും കിട്ടിയില്ല. മനുഷ്യന്റെ സ്വഭാവ രൂപീകരണത്തിനു സഹായിക്കുന്ന നല്ല സിനിമകള്‍ വേണമെന്നാണ് എന്റെ ആഗ്രഹം. ഇപ്പോള്‍ തന്നെ സിനിമയില്‍ നിന്നു കൊലപാതകവും മോഷണവും ആളുകള്‍ അനുകരിച്ചു തുടങ്ങി- അദ്ദേഹം കുറ്റപ്പെടുത്തി.
പണത്തിന്റെ പിന്‍ബലത്തില്‍ സൂപ്പര്‍ താരങ്ങളായവരുടെ സമ്മതത്തോടെയും രഹസ്യസന്ദേശത്തോടെയുമാണു ഏനിക്കും മാളയ്ക്കും മറ്റും വിലക്ക് ഏര്‍പ്പെടുത്തിയത്. നോട്ടീസ് പോലും നല്‍കാതെ വിലക്കേര്‍പ്പെടുത്തിയതു തന്തയില്ലായ്മയാണ്. തീയില്‍ കൊരുത്തവനാണു ഞാന്‍. ഈ പൊരിവെയിലത്തു വാടില്ല- തിലകന്‍ പറഞ്ഞു.












Click it and Unblock the Notifications