കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗ്നി 3 മിസൈല്‍ പരീക്ഷണം വിജയകരം

  • By Staff
Google Oneindia Malayalam News

 N-capable Agni-III missile successfully test-fired
ഭുവനേശ്വര്‍: അണ്വായുധങ്ങള്‍ വഹിയ്ക്കാവുന്ന അഗ്നി 3 മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല-ഭൂതല വിഭാഗത്തില്‍പ്പെടുന്ന മിസൈലിന് ഒന്നര ടണ്‍ ഭാരം വരെയുള്ള അണ്വായുധങ്ങള്‍ വഹിയ്ക്കാന്‍ കഴിയും.

3000 കിലോമീറ്റര്‍ വരെ പ്രഹരശേഷിയുള്ള അഗ്നി 3 ഇത് നാലാം തവണയാണ് പരീക്ഷിക്കുന്നത്. ഒറീസയില്‍ ഭദ്രക് ജില്ലയിലെ വീലര്‍ ദ്വീപില്‍ നിന്ന് രാവിലെ 10.46നാണ് അഗ്നി മൂന്നിന്റെ നാലാം പരീക്ഷണം നടന്നതെന്ന് അധികൃതര്‍ അറിയിച്ചു.

2006 ജൂലൈ ഒമ്പതിന് നടത്തിയ പരീക്ഷണത്തില്‍ മിസൈല്‍ വഹിച്ചിരുന്ന റോക്കറ്റിന്റെ രണ്ടാം ഘട്ടം വേര്‍പെടാത്തത് പ്രശ്‌നമായിരുന്നു. പിന്നീട്, 2007 ഏപ്രില്‍ 12 നും 2008 മെയ് ഒമ്പതിനും നടത്തിയ പരീക്ഷണങ്ങള്‍ വിജയം കണ്ടിരുന്നു.

17 മീറ്റര്‍ നീളവും 2 മീറ്റര്‍ വ്യാസവുമുള്ള അഗ്‌നി 3ന് 50 ടണ്ണാണ് ലോഞ്ച് ചെയ്യുമ്പോഴുള്ള ഭാരം. അഗ്‌നി1 ന് 750-800 കിലോമീറ്ററാണ് പ്രഹര ശേഷി. അഗ്‌നി2 ന് 1500 കിലോമീറ്ററര്‍ അകലെ വരെയുള്ള ലക്ഷ്യങ്ങള്‍ തകര്‍ക്കാന്‍ കഴിവുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X