Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയറാമിന്റെ വീടിന് നേരെ ആക്രമണം; സീമാനെതിരെ കേസ്

Director Seeman and actor Jayaram
ചെന്നൈ: നടന്‍ ജയറാമിന്റെ ചെന്നൈയിലുള്ള വീടിന് നേരെ ആക്രമണം നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് ചലച്ചിത്ര സംവിധായകനും നാം തമിഴര്‍ ഇയക്കം എന്ന സംഘടനയുടെ സ്ഥാപകനുമായ സീമാന് എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വെള്ളിയാഴ്ച വൈകിട്ട് നടന്ന സംഭവവുമായി ബന്ധപ്പെട്ട് സീമാന്റെ സഹോദരന്‍ ജയിംസ് ഉള്‍പ്പെടെ 15 പേരെ ഇതിനകം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജയറാമിന്റെ വീടിന് സംരക്ഷണം നല്‍കുന്നതില്‍ വീഴ്ചവരുത്തിയ വത്സരവാക്കം പോലീസ് ഇന്‍സ്‌പെക്ടര്‍ മുരുകേശന്‍, സബ് ഇന്‍സ്‌പെക്ടര്‍ രാജാറാം എന്നിവരെ സ്ഥലം മാറ്റി. കാവല്‍ നിന്ന പൊലീസുകാരെ തള്ളിമാറ്റിയാണ് അക്രമികള്‍ ജയറാമിന്റെ വീട് ആക്രമിച്ചത്.

സീമാന്‍ അക്രമസംഭവത്തിന് നേതൃത്വം നല്‍കിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിയ്ക്കുന്നത്. കേസില്‍ അറസ്റ്റിലായ 12 പേരും നാം തമിഴര്‍ ഇയക്കം പ്രവര്‍ത്തകരാണ്. ജയറാമിന്റെ വീടിന് കനത്ത പോലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ തായ്‌ലന്‍ഡിലുള്ള സീമാന്‍ തിങ്കളാഴ്ച മദ്രാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കുമെന്ന് സൂചനയുണ്ട്.

അതിനിടെ ടിവി ചാനല്‍ അഭിമുഖത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ നടന്‍ ജയറാം മാപ്പു ചോദിച്ച പശ്ചാത്തലത്തില്‍ വിവാദം അവസാനിപ്പിക്കണമെന്നു തമിഴ്‌നാട് മുഖ്യമന്ത്രി കരുണാനിധി ആവശ്യപ്പെട്ടു. ജയറാമിന്റെ വീട് ആക്രമിക്കുകയും കുടുംബാംഗങ്ങളെ ഭയപ്പെടുത്തുകയും ചെയ്തവരെ പൊലീസ് വെറുതെ വിടില്ലെന്നും കരുണാനിധി വ്യക്തമാക്കി. പൊലീസ് നിശ്ശബ്ദ കാഴ്ചക്കാരായി നില്‍ക്കില്ല. ജയറാം തമിഴ് വനിതകളെപ്പറ്റി മോശമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ അപലപനീയമാണ്. എന്നാല്‍, നിരുപാധികം മാപ്പപേക്ഷിച്ച സാഹചര്യത്തില്‍ കഴിഞ്ഞതെല്ലാം മറക്കുകയും പൊറുക്കുകയുമാണു വേണ്ടത്. മുന്‍ മുഖ്യമന്ത്രി സിഎന്‍ അണ്ണാദുരൈയുടെ സമീപനമാണ് ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടത്.

ജയറാമിന്റെ ഖേദപ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ അഡ്വക്കറ്റ്‌സ് ഫോറം ഫോര്‍ സോഷ്യല്‍ ജസ്റ്റിസിനു വേണ്ടി അഡ്വക്കേറ്റ് എ ഇന്ദ്രാണി എഗ്മോര്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസ് പിന്‍വലിച്ചിട്ടുണ്ട്. ശനിയാഴ്ച കൊച്ചിയില്‍ നിന്നു ചെന്നൈ വിമാനത്താവളത്തിലെത്തിയ ജയറാം വീണ്ടും ഖേദപ്രകടനം നടത്തിയിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+