Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു

കൊല്‍ക്കത്ത: അടുത്ത വര്‍ഷം നടക്കാനിരിയ്ക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിയ്‌ക്കേണ്ട തന്ത്രങ്ങളും തീരുമാനങ്ങളും ചര്‍ച്ച ചെയ്യാന്‍ സിപിഎം ഓഗസ്റ്റില്‍ വിപുലീകരിച്ച കേന്ദ്ര കമ്മിറ്റി യോഗം ചേരും. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കുപുറമേ സംസ്ഥാന തലത്തിലെ മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുക്കുമെന്ന് കാരാട്ട് അറിയിച്ചു. കൊല്‍ക്കൊത്തയില്‍ മൂന്ന് ദിവസമായി ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ വിലക്കയറ്റം നേരിടാന്‍ പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്തണമെന്ന് പ്രകാശ് കാരാട്ട് ആവശ്യപ്പെട്ടു. വിലക്കയറ്റത്തിനും ഓഹരി വിറ്റഴിക്കലിനും തെലുങ്കാന പ്രശ്‌നം വഷളാക്കിയതിനും കേന്ദ്രസര്‍ക്കാറിനെതിരെ യോഗം നിശിതവിമര്‍ശിച്ചു.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിയ്ക്കാനുള്ള നീക്കത്തില്‍നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം. ഇല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭവുമായി ഇടതുപക്ഷം മുന്നോട്ട് പോവുമെന്നും കാരാട്ട് മുന്നറിയിപ്പ് മല്‍കി.പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിറ്റഴിയ്ക്കലിനെതിരെ പ്രക്ഷോഭം ശക്തമാക്കും.

ശിവസേനയുടെ മണ്ണിന്റെ മക്കള്‍ വാദത്തിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിയ്ക്കണം. പശ്ചിമബംഗാളില്‍ പാര്‍ട്ടിയ്‌ക്കെതിരെ നടക്കുന്ന മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കെതിരെ മാര്‍ച്ച് 12 ന് അഖിലേന്ത്യാ റാലി സംഘടിപ്പിയ്ക്കും. മാവോയിസ്റ്റുകള്‍ക്ക് ത്രിണമൂല്‍ കോണ്‍ഗ്രസ് പിന്തുണ നല്‍കുകയാണ്. കാരാട്ട് ആരോപിച്ചു.

അടുത്തവര്‍ഷം ആദ്യം നടക്കേണ്ടിയിരുന്ന 20ാം പാര്‍ട്ടി കോണ്‍ഗ്രസ് 2012 ജനവരിയിലേക്ക് മാറ്റിയതാണ് ഒരു പ്രധാന തീരുമാനം. രംഗനാഥമിശ്ര കമ്മീഷന്റെ ന്യൂനപക്ഷ സംവരണത്തെ സ്വാഗതം ചെയ്ത കേന്ദ്ര കമ്മിറ്റി തിരഞ്ഞെടുപ്പിനു മുമ്പ് നേതൃമാറ്റത്തിനുള്ള സാധ്യത പാടേ തള്ളിക്കളഞ്ഞു.

സിപിഎമ്മിന്റെ ജില്ലാ, സംസ്ഥാന സമ്മേളനങ്ങള്‍ പശ്ചിമബംഗാള്‍, കേരളാ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമായിരിക്കും. ഇതിന് ശേഷമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് 2012 ജനുവരിയില്‍ നടക്കുക. പാര്‍ട്ടി കോണ്‍ഗ്രസ് നടത്താന്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ താല്‍പര്യ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും തീരുമാനം എടുത്തിട്ടില്ലെന്ന് പിബി അംഗം സീതാറാം യെച്ചൂരി അറിയിച്ചു. പിബി നേതാക്കളുടെ തെറ്റുതിരുത്തല്‍ രേഖ കേന്ദ്ര കമ്മറ്റി അംഗീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+