Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്രവാദികളുടെ ലക്ഷ്യം വിജയിക്കില്ല: ചിദംബരം

Chidambaram
ദില്ലി: ഇന്ത്യയ്‌ക്കെതിരെ പൊരുതുന്ന പാകിസ്താനിലെ കറുത്ത ശക്തികള്‍ ലക്ഷ്യം കാണില്ലെന്ന് ആഭ്യന്തര മന്ത്രി പി ചിദംബരം. ദില്ലിയില്‍ ആഭ്യന്തര സുരക്ഷ ചര്‍ച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം ഒട്ടേറെ ഭീകരാക്രമണ ഭീഷണിയുണ്ടായെങ്കിലും അതെല്ലാം ഫലപ്രദമായി ചെറുക്കാന്‍ കഴിഞ്ഞുവെന്ന് ചിദംബരം പറഞ്ഞു. സുരക്ഷയ്ക്കായി ഒരു ലക്ഷം പോലീസുകാരെ കൂടുതലായി നിയമിയ്ക്കും. ഫെബ്രുവരി നാലിന് പാക് അധീന കാശ്മീരില്‍ തീവ്രവാദി സംഘടനകള്‍ യോഗം ചേര്‍ന്നിരുന്നു. ജമ്മു കശ്മീരില്‍ സംഘര്‍ഷം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാല്‍ ഇവരുടെ ലക്ഷ്യം വിജയിക്കില്ല''. ചിദംബരം വ്യക്തമാക്കി.

പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം വര്‍ധിച്ചിട്ടുണ്ടെന്നും. ഇപ്പോള്‍ രാജ്യം നേരിടുന്ന പ്രധാനവെല്ലുവിളി നക്‌സലിസമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നക്‌സല്‍ ഭീഷണി ചെറുക്കുക, തീവ്രവാദി ആക്രമണങ്ങള്‍ തടയുന്നതിന് രഹസ്യാന്വേഷണ വിവരങ്ങള്‍ ഏകോപിപ്പിക്കുക എന്നിവ യോഗം ചര്‍ച്ച ചെയ്യും. കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും , ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും യോഗത്തില്‍ പങ്കെടുക്കന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+