Get Updates
Get notified of breaking news, exclusive insights, and must-see stories!

ബീഹാറില്‍ നക്‌സലുകള്‍ റെയില്‍പാളം തകര്‍ത്തു

Maoists blow up rail track in Bihar
പട്‌ന: ബീഹാറിലെ ജമുയില്‍ നക്‌സലുകള്‍ റെയില്‍വെ പാളം തകര്‍ത്തു. ഹൗറ-ദില്ലി റൂട്ടിലെ ട്രാക്കാണ് തകര്‍ത്തത്. ഏറെ തിരക്കേറിയ റൂട്ടിലെ തീവണ്ടി സര്‍വീസുകള്‍ ഇതോടെ തടസ്സപ്പെട്ടു. ബീഹാര്‍, ഒറീസ്സ, പശ്ചിമ ബംഗാള്‍,ജാര്‍ഘണ്ഡ് സംസ്ഥാനങ്ങളില്‍ നക്‌സലുകള്‍ പ്രഖ്യാപിച്ച 72 മണിക്കൂര്‍ ബന്ദിനിടെയാണ് ആക്രമണം.

നക്‌സലുകളുടെ ആക്രമണത്തില്‍ ബീഹാറിലെ നാര്‍ഗഞ്ചോയില്‍ ഒരു റെയില്‍വെ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ഇവിടെ റെയില്‍വേ ട്രാക്കും അക്രമികള്‍ തകര്‍ത്തു. കേന്ദ്രസര്‍ക്കാരിന്റെ നക്‌സല്‍ വേട്ടയില്‍ പ്രതിഷേധിച്ചാണ് ബന്ദ്. ബന്ദിനെത്തുടര്‍ന്ന് നിരവധി തീവണ്ടികള്‍ സര്‍വീസ് റദ്ദാക്കുകയും പലതും വഴിതിരിച്ചുവിടുകയും ചെയ്തു.

പശ്ചിമ ബംഗാളില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി പി ചിദംബരം സന്ദര്‍ശനം നടത്താനിരിക്കെയാണ് ആക്രമണം നടന്നത്. അതേസമയം ആഭ്യന്തര സുരക്ഷയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന മുഖ്യമന്ത്രിമാരുടെ യോഗം ഞായറാഴ്ച ദില്ലിയില്‍ ചേരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+