Get Updates
Get notified of breaking news, exclusive insights, and must-see stories!

കേസുകള്‍ ഏറ്റെടുക്കുന്നത് മുന്‍കൂട്ടി അറിയിക്കണം

VS Achuthanandan
ദില്ലി: സംസ്ഥാന പൊലീസ് കൈകാര്യം ചെയ്യുന്ന കേസുകള്‍ ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുക്കുന്നത് സംസ്ഥാനത്തെ മുന്‍കൂട്ടി അറിയിച്ചിട്ട് വേണമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. ദില്ലിയില്‍ ചേരുന്ന ആഭ്യന്തര സുരക്ഷായോഗത്തില്‍ പങ്കെടുക്കുകയായിരുന്നു മുഖ്യമന്ത്രി.

പ്രധാന്യമുള്ള കേസുകള്‍ അന്വേഷിയ്ക്കുന്നതിനായി ദേശീയ അന്വേഷണ ഏജന്‍സി രൂപീകരിച്ച നടപടിയെ കേരളം സ്വാഗതം ചെയ്യുന്നു. അതേസമയം മുന്നറിയിപ്പില്ലാതെ ഇവര്‍ കേസുകള്‍ ഏറ്റെടുക്കുന്നത് സംസ്ഥാന പൊലീസ് സേനയുടെ മനോവീര്യം തകര്‍ക്കും. ഏകപക്ഷീയമായ ഇത്തരം നടപടികള്‍ സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശലംഘനമാണ്. തീവ്രവാദം നേരിടാന്‍ സംസ്ഥാന പൊലീസ് സേനയെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും ഇതിനായി കേന്ദ്ര കൂടുതല്‍ ധനസഹായം അനുവദിയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തീരദേശ സംരക്ഷണത്തിനായി കേരളം 24 പുതിയ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിയ്ക്കുമെന്ന പ്രഖ്യാപനവും മുഖ്യമന്ത്രി നടത്തി. ഏഴിമലയില്‍ ദേശീയ മറൈന്‍ പോലീസ് അക്കാദമി സ്ഥാപിയ്ക്കണമെന്നും അദ്ദേഹം യോഗത്തില്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+